ന്യൂസിലാൻഡിലെ വിദ്യാഭ്യാസം: ഗ്ലോബൽ കരിയറുകൾക്ക് നിങ്ങളുടെ സ്മാർട്ട് തിരഞ്ഞെടുപ്പ്

geebee education
geebee education

ഉയർന്ന മുൻഗണന പട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് (വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ വിഭാഗം) പ്രകാരം പഠനം കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുമ്പോൾത്തന്നെ നമുക്ക് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാം. ഉദാഹരണത്തിന് നഴ്‌സിങ്, എൻജിനീയറിങ്, ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസ്, ഐ.ടി, ടീച്ചിങ്, സയൻസ്, അഗ്രിക്കൾച്ചർ, ബിസിനസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള മികച്ച കോഴ്‌സുകളിലൂടെ പി. ആർ ഉറപ്പാക്കാം. വെറും ആറ് പോയിന്റോടുകൂടി പി. ആറിലേക്കു മാറുവാൻ ന്യൂസിലാൻഡിൽ മാത്രമേ സാധിക്കുകയുള്ളു. അതുമാത്രമല്ല, പി. ആർ കിട്ടിയാൽ മാതാപിതാക്കളെയും പി. ആറിലേക്കു ചേർക്കാവുന്നതാണ്. ന്യൂസിലാൻഡിലെ യോഗ്യതകൾ ഓസ്‌ട്രേലിയ, കാനഡ, യു.കെ, യു.എസ്.എ പോലുള്ള രാജ്യങ്ങളിൽ അംഗീകൃതമാണ്. അതിനാൽ പഠനം പൂർത്തിയാക്കിയ ശേഷം, ആഗോളതലത്തിൽ ജോലി സാധ്യതകൾ ലഭ്യമാകും. ന്യൂസിലാൻഡ് സർവകലാശാലകളിൽ ഹൈടെക് ലാബുകളും ലൈബ്രറികളും ഇ - റിസോഴ്‌സുകളും വിദ്യാർഥികൾക്ക് ലഭ്യമാണ്. ഇപ്പോഴത്തെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങൾ പഠിക്കാനും സാങ്കേതിക പരിജ്ഞാനം നേടാനും ഇതുവഴി സാധിക്കും.

പ്ലസ് ടുവിൽ മിനിമം 50% മാർക്കുള്ള കുട്ടികൾക്ക് മുതൽ കോഴ്‌സുകൾ എടുക്കാവുന്നതാണ്. മാത്രമല്ല IELTS, PTE ഒന്നുമില്ലാതെതന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, പിഎച്ച്ഡി ലെവലിലുള്ള കോഴ്‌സുകൾക്ക് മൂന്ന് വർഷം സ്റ്റേബാക്ക് ലഭിക്കുന്നു. ഒരു വർഷത്തെ മാസ്റ്റേഴ്‌സ് പഠനത്തോടൊപ്പം മൂന്ന് വർഷം സ്റ്റേബാക്ക് ലഭിക്കുന്നതും ന്യൂസിലാൻഡിന്റെ മറ്റൊരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യുവാൻ അവസരമുള്ള കോഴ്‌സുകളും ന്യൂസിലാൻഡിൽ ലഭ്യമാണ്. പഠന കാലയളവിൽ കുടുംബത്തെയും കൂടെ കൊണ്ട് പോകാം. പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുവാനും കുട്ടികൾക്ക് ഫീസില്ലാതെ പഠിക്കുവാനും സാധിക്കുന്നു.

ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് ഇന്റർനാഷണൽ സ്റ്റുഡന്റ്‌സിനു ക്ലാസ് തുടങ്ങുന്നതെങ്കിലും ഇതിനുപുറമെ മാർച്ച്, മെയ്, ഒക്ടോബർ എന്നീ മാസങ്ങളിലും കോഴ്‌സ് ഓഫർ ചെയുന്ന യൂണിവേഴ്‌സിറ്റികളും കോളേജുകളും ഉണ്ട്. ന്യൂസിലാൻഡ് യൂണിവേഴ്‌സിറ്റികൾ/കോളേജുകൾ അവരുടെ ക്യാംപസിൽ തൊഴിൽ മേളകൾ നടത്താറുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് എളുപ്പത്തിൽ നല്ല ഒരു ജോലിയിലേക്ക് മാറുവാനും പി. ആർ കിട്ടുവാനും ന്യൂസിലാൻഡിൽ അവസരങ്ങളേറെയാണ്. വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പുകൾ ലഭിക്കുന്നു. അതുമാത്രമല്ല ഒരു വിദ്യാർഥിക്ക് വിസയുടെ ഉറപ്പ് ഇമിഗ്രേഷനിൽ നിന്നും ലഭിച്ചാൽ മാത്രമേ ഫീസ് അടയ്‌ക്കേണ്ടതുള്ളു എന്നതും ന്യൂസിലാൻഡിന്റെ മാത്രം പ്രത്യേകതയാണ്.

ന്യൂസിലാൻഡ് പഠനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം : 7356 155 333

Content Highlights: gee bee education