വാര്‍ഡിലെ 750 കുടുംബങ്ങള്‍ക്കും പെരുന്നാള്‍ കിറ്റ് നല്‍കി ഗ്രാമപ്പഞ്ചായത്തംഗം

14-ാം വാർഡിലെ പെരുന്നാൾ കിറ്റ് വിതരണം വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനംചെയ്യുന്നു
14-ാം വാർഡിലെ പെരുന്നാൾ കിറ്റ് വിതരണം വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനംചെയ്യുന്നു

എടപ്പാള്‍: സ്വന്തം വാര്‍ഡിലെ എല്ലാ കുടുംബങ്ങള്‍ക്കും പെരുന്നാള്‍ കിറ്റ് നല്‍കി ഗ്രാമപ്പഞ്ചായത്തംഗം. വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ പതിനാലാംവാര്‍ഡ് അംഗം ഇ.എസ്. സുകുമാരനാണ് 750 വീടുകളില്‍ പെരുന്നാള്‍ദിനത്തില്‍ ബിരിയാണി വിളമ്പാനുള്ള വിഭവങ്ങളെത്തിച്ചു മാതൃകയായത്.

ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പെരുന്നാള്‍ ആഘോഷിക്കാനുള്ള സംവിധാനമൊരുക്കണമെന്ന അംഗത്തിന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ദാനശീലരായ വ്യക്തികളും ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമാണ് സഹായമെത്തിച്ചത്.

വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ബിരിയാണി സാധനങ്ങളും പച്ചക്കറികളും കിറ്റുകളാക്കി നേരിട്ട് എത്തിച്ചുകൊടുക്കുകയായിരുന്നു.

കഴിഞ്ഞ ഓണക്കാലത്ത് ഇദ്ദേഹം ഇതുപോലെ എല്ലാവര്‍ക്കും ഓണക്കിറ്റും വിതരണംചെയ്തിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് എം.എ. നജീബ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇ.എസ്. സുകുമാരന്‍ അധ്യക്ഷനായി.

Content Highlights: Vattamkulam Panchayath member E.S.Sukumaran distributed biryani kits to 750 families in Ward