മലയാളത്തിന് വിനയന്റെ ഓണസമ്മാനം, അടിമുടി ആവേശം; Pathonpatham Noottandu Review

#സാജന്‍ മാങ്കുഴി
ടീസറിലെ രംഗം
ടീസറിലെ രംഗം

മ്പന്‍ ചിത്രങ്ങള്‍ വിജയകരമായി എടുക്കാന്‍ മലയാള സിനിമക്കും സാധിക്കും എന്നതിന്റെ ഉദാഹരണം, അതാണ് വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട്. അടിമുടി നിങ്ങളെ ആവേശത്തില്‍ ആറാടിക്കുന്ന ചിത്രം. സിജു വില്‍സന്‍ എന്ന നടന്റെ ആക്ഷന്‍ താരമായിട്ടുള്ള പിറവി. വിനയന്റെ അതിശക്തമായ തിരിച്ചു വരവ്. ഇതാണ് പത്തൊന്‍പതാം നൂറ്റാണ്ട്. 

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കാലം മറന്ന നവോത്ഥാന നായകനായി സിജു സ്‌ക്രീനില്‍ തിളങ്ങുന്നു. ആക്ഷന്‍ രംഗങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. കയാദു ലോഹര്‍ എന്ന നടിയുടെ നങ്ങേലിയായുള്ള പ്രകടനവും എടുത്തു പറയേണ്ടതാണ്.

ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിലെ ജാതി വ്യവസ്ഥയും അതിനെതിരെ പൊരുതിയ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന വ്യക്തിയുടെയും ജീവിതം മലയാളിയെ ഓര്‍മ്മപ്പെടുത്തുന്ന ചിത്രം വിനയന്‍ എന്ന സംവിധായകന്റെ മാസ്റ്റര്‍ പീസ് ആണ്. സംവിധായകന്റെ തിരക്കഥയും എടുത്തു പറയേണ്ട ഒന്നാണ്. വലിച്ചു നീട്ടാതെ ഒതുക്കത്തില്‍ കഥ പറയാനും അത് ദൃശ്യഭംഗിയോടെ അവതരിപ്പിക്കാനും സംവിധായകന്‍ വിനയന്  സാധിച്ചു. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചു വരവ് മലയാള സിനിമക്കും നല്ലതാണ്. 

സിജു വില്‍സന്‍ എന്ന നടന്റെ പരിണാമം ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. രണ്ടു വര്‍ഷം ഈ കഥാപാത്രത്തിനായി അദ്ദേഹം എടുത്ത കഠിന പ്രയത്‌നം സ്‌ക്രീനില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ പ്രകടനം ആണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. 

നങ്ങേലി എന്ന ചരിത്ര കഥാപാത്രമായി തിളങ്ങി കയാദു ലോഹറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റ് അഭിനേതാക്കളും മോശമാക്കിയില്ല.

സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം, വിവേക് ഹര്‍ഷന്റെ എഡിറ്റ്, ഷാജികുമാറിന്റെ ക്യാമറ എന്നിവ സിനിമക്ക് പുതുമ സമ്മാനിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങളും നന്നായി. 

ഏതായാലും മലയാള സിനിമക്ക് ഒരു പാന്‍ ഇന്ത്യന്‍ സിനിമ കിട്ടി എന്ന് നമുക്ക് ഇതിലൂടെ ഉറപ്പിച്ചു പറയാം.
 

Content Highlights: pathonpatham noottandu review-malayalam film