പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണ ദിനത്തില്‍ തീയ്യേറ്ററുകളില്‍

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീ ഗോകുലം മൂവിസിന്റെ വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബര്‍ 8ന് തീയ്യേറ്ററുകളിലെത്തും. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച പാന്‍ ഇന്ത്യന്‍ മെ?ഗാ ബജറ്റ് ചിത്രം സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വില്‍സണ്‍ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്.
സംവിധായകന്‍ വിനയന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായി ഓണക്കാലത്ത് ചിത്രം തീയ്യേറ്ററുകളിലെത്തും. ഓണത്തിന് എല്ലാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു.
വിനയന്റെ കുറിപ്പ്
'പത്തൊന്‍പതാം നുറ്റാണ്ട്' സെപ്തംമ്പര്‍ 8 ന് തിരുവോണ നാളില്‍ തീയറ്ററുകളില്‍ എത്തുകയാണ്.. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ ചരിത്രമാണ് പറയുന്നത്. ആക്ഷന്‍പാക്ക്ഡ് ആയ ഒരു ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സിജു വിത്സണ്‍ എന്ന യുവനടന്റെ കരിയറിലെ മൈല്‍ സ്റ്റോണ്‍ ആയിരിക്കും എന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..
വലിയ ക്യാന്‍വാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റര്‍ എക്‌സ്പിരിയന്‍സിന് പരമാവധി സാധ്യത നല്‍കുന്നു..
എം ജയചന്ദ്രന്റെ നാലു പാട്ടുകള്‍ക്കൊപ്പം സന്തോഷ് നാരായണന്റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്‌കോറിംഗ് മലയാളത്തില്‍ ആദ്യമായെത്തുകയാണ്.സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ ആറ് ആക്ഷന്‍ സീനുകളും ഏറെ ആകര്‍ഷകമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്..ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം എന്റെ സിനിമകളില്‍ ഏറ്റവും വലിയ പ്രോജക്ടാണ്.. അത് പ്രേക്ഷകര്‍ക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു.നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.
സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. അജയന്‍ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : രാജന്‍ ഫിലിപ്പ്. പിആര്‍ ആന്റ് മാര്‍ക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത് വി.എസ്., അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ജിസ്സണ്‍ പോള്‍, റാം മനോഹര്‍, പിആര്‍ഒ വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്.
Content Highlights: Pathonpatham Nootandu Movie to release at Onam Vinayan Siju Wilson