മാറ്റത്തിന് തയ്യാറാവണം; ഈഗോയും കെട്ടിപ്പിടിച്ചിരുന്നാൽ സിനിമ ഇല്ലാതാവും - Vishak Nair
മാറ്റത്തിന് തയ്യാറാവണമെന്നും നിരന്തരം നവീകരിച്ചില്ലെങ്കിൽ സിനിമ അടക്കമുള്ള കലകൾ ഇല്ലാതാകുമെന്നും നടൻ വിശാഖ് നായർ. കുപ്പിയിൽ നിന്നും സഞ്ജയ് ഗാന്ധിയിലേക്കുള്ള യാത്ര വളരെ വലുതായിരുന്നെന്നും ഇതുപോലുള്ള കഥാപാത്രങ്ങളെയും തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാൻ ആയെന്നും വിശാഖ് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവവേദിയിൽ വെച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു താരം.
Content Highlights: Interview with film actor Vishak Nair at mbifl 2025