വീട്ടിൽ തമാശ പറഞ്ഞാൽ മകൾ ക്രിഞ്ചാണെന്ന് പറയും; നിലവിളി പാട്ടുണ്ടാക്കാൻ അവസരം കിട്ടണ്ടേ?| Sharreth

അലമ്പ് പാട്ടുകളുണ്ടാക്കാൻ തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാൽ ആരും അതിന് വിളിക്കാറില്ലെന്നും സംഗീത സംവിധായകൻ ശരത്. മഴ മഴ കുട കുട എന്ന പരസ്യം ചെയ്തത് ഞാനാണെന്ന് അധികമാർക്കും അറിയില്ല. മുഴുവൻ സമയവും തമ്പുരുവും കൊണ്ടാണല്ലോ. അതുകൊണ്ട് ഒരു നാരദനെ പോലെയാണ് സംവിധായകരും നിർമ്മാതാക്കളും എന്നെ എപ്പോഴും കാണുന്നത്. നിലവിളി പാട്ടുണ്ടാക്കാൻ ഇഷ്ടമാണ്. അതിനുള്ള അവസരം കിട്ടണ്ടേ. തംബുരു മൂടിവെച്ചിട് ഒരുപാട് കാലമായെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ ശരത്കാല സംഗീതം എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശരത്.

Content Highlights: Music director Sharreth at mbifl session named sharathkala sangeetham