ടിപ്പു സ്വാതന്ത്ര്യസമരസേനാനിയല്ല, പോരാളിയാണ്-ഡോ. വിക്രം സമ്പത്ത്

തിരുവനന്തപുരം: ടിപ്പു സുല്‍ത്താനെ സ്വാതന്ത്യസമര സേനാനിയെന്നു വിളിക്കുന്നത് ഇത്തിരി കടന്നകൈയാണെന്ന് ചരിത്രകാരന്‍ ഡോ. വിക്രം സമ്പത്ത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ക്യൂരിയോസിറ്റി ഓഫ് ടിപ്പുസുല്‍ത്താന്‍ എന്ന വിഷയത്തില്‍ ഡോ.എസ്.നാഗേഷുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന ഒരു ഏകീകൃത രാജ്യം പോലും ഇല്ലാതിരുന്ന കാലത്ത് തന്റെ സാമ്രാജ്യം നിലനിര്‍ത്താന്‍ വേണ്ടി പോരാടി ഭരണാധികാരിയെന്നേ പറയാന്‍ പറ്റൂ. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടന്‍ അദ്ദേഹത്തിന് ഫ്രഞ്ച് സഹായം ലഭിച്ചിരുന്നു. അവരും സാമ്രാജ്യ ദുര്‍മോഹികള്‍ തന്നെയായിരുന്നു. ഒടുവിലത്തെ യുദ്ധത്തിലും ടിപ്പു ജയിച്ചിരുന്നെങ്കില്‍ മൈസൂര്‍ ഫ്രഞ്ച് കോളനിയായി മാറിയേനെ. ടിപ്പു ക്ഷേത്രങ്ങല്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ ചില ക്ഷേത്രങ്ങളെ അദ്ദേഹം ഉപദ്രവിച്ചിട്ടുമില്ല. അത് അദ്ദേഹത്തിന്റെ ചില അന്ധവിശ്വാസങ്ങളുടെ ഭാഗമായിരുന്നു. ജ്യോതിഷം ജാതകം പോലുള്ള കാര്യങ്ങളിലും അദ്ദേഹം വിശ്വസിച്ചിരുന്നു.
ടിപ്പുസുല്‍ത്താന്‍ എന്ന സീരിയല്‍ കണ്ടാണ് താന്‍ ഈ ചരിത്രത്തിലേക്ക് ഗവേഷണബുദ്ധിയോടെ ഇറങ്ങിതിരിച്ചത്. ആ സീരിയലില്‍ വോഡയാര്‍ രാജവംശത്തെ അവതരിപ്പിച്ച രീതി കണ്ടാണ് അന്വേഷണം തുടങ്ങിയത്. ടിപ്പുവിന്റെ ചില കത്തുകള്‍ ഞാന്‍ ശേഖരിച്ചത് പൊതുവേദിയില്‍ അവതരിപ്പിച്ചപ്പോള്‍ പേപ്പര്‍ റോക്കറ്റുകള്‍ നിറയെ കിട്ടി. സംഘാടകര്‍ എന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അച്ഛന് ഭീഷണിക്കത്ത് വന്നു. അന്ന് അമ്മ പറഞ്ഞു. ടിപ്പുവിനെ കുറിച്ചൊന്നും എഴുതരുതെന്ന്. പിന്നീട് 2018 ല്‍ അമ്മ മരിച്ചപ്പോഴാണ് ഞാന്‍ ഇത് പ്രസിദ്ധീകരിച്ചത്. ഇതില്‍ ശേഖരിച്ച വസ്തുതകളും തെളിവുകളും അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളേയുള്ളു. രാഷ്ടീയ ലക്ഷ്യങ്ങളൊന്നുമല്ല എന്നെ നയിച്ചത്. അദ്ദേഹം പറഞ്ഞു
Content Highlights: Tipu Sultan Indian history Mysore British Raj Vikram Sampath historical analysis controversy freedom