'കേൾവിക്കുറവ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി സിനിമയിലെ അവസരം കൂടി വേണ്ടെന്ന് വെച്ചു'
കലോത്സവ മത്സരങ്ങളിൽ സ്വാധീനത്തിന് വഴങ്ങി താൻ ആർക്കും മാർക്ക് നൽകാറില്ലെന്ന് മിമിക്രി കലാകാരനായ ജോസഫ്. കഴിവുള്ള കുട്ടികളെ ഞാൻ പ്രോത്സാഹിപ്പിക്കും. മിമിക്രിയിൽ ഒരുപാട് നിയമങ്ങളുണ്ട്. അതിന് അനുസരിച്ച് മാർക്കിടുമെന്നും വിധികർത്താവ് കൂടിയായ അദ്ദേഹം പറഞ്ഞു. തുടർച്ചയായി മിമിക്രി ചെയ്തതിലൂടെ ഞരമ്പിന് പ്രശ്നമുണ്ടാവുകയും അത് കേൾവിയെ ബാധിക്കുകയും ചെയ്തു. കേൾവിക്കുറവ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി സിനിമയിൽ നിന്നും ലഭിച്ച അവസരം കൂടി വേണ്ടെന്ന് വെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യത്തെ കലോത്സവത്തിൽ വരുമ്പോൾ മിമിക്രി എന്നൊരു ഇനമല്ല. മോണോആക്ട് മിമിക്രിയായി അവതരിപ്പിച്ചപ്പോൾ വലിയ കൈയടി ലഭിച്ചു. അന്ന് രണ്ടുമൂന്നു പേർ മാത്രമേ മത്സരിക്കാൻ ഉണ്ടായിരുന്നുളളൂ. പിന്നീടാണ് മിമിക്രി ഒരു മത്സരഇനമായി വരുന്നത്, പഴയ കലോത്സവ ഓർമ്മകൾ ജോസഫ് ഓർത്തെടുത്തു.
Content Highlights: Mimicry artist Joseph talks about his Kalotsavam judging experience