'ഒറ്റയ്ക്ക് അടിച്ച് തന്നെടാ ഇതുവരെ എത്തിയത്'; കൊട്ട മധുവായി തകർക്കാൻ പൃഥ്വിരാജ്

കാപ്പയിൽ പൃഥ്വിരാജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
കാപ്പയിൽ പൃഥ്വിരാജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പൃഥ്വിരാജും ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ടീസർ പുറത്തിറങ്ങി. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ  അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് അപർണ ബാലമുരളി എത്തുന്നത്. 

തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. 

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. അന്ന ബെൻ ആണ് മറ്റൊരു നായിക. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും താരനിരയിൽ ഉണ്ട്. 

ഛായാഗ്രഹണം- ജോമോൻ ടി ജോൺ. എഡിറ്റർ-ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ. അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ. കലാസംവിധാനം- ദിലീപ് നാഥ്.  വസ്ത്രാലങ്കാരം- സമീറ സനീഷ്. മേക്കപ്പ്- സജി കാട്ടാക്കട. സ്റ്റിൽസ്-ഹരി തിരുമല. പി ആർ ഓ - ശബരി

Content Highlights: kaapa teaser, prithviraj sukumaran, shaji kailas and asif ali, aparna balamurali, gr indugopan