ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാതിരുന്ന ശാര്‍ദൂല്‍ ഠാക്കൂര്‍ ലഖ്‌നൗവില്‍

Photo: PTI
Photo: PTI

ഇക്കുറി ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതിരുന്ന ഇന്ത്യൻ പേസ് ബൗളർ ഓൾറൗണ്ടർ ശാർദൂൽ ഠാക്കൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലേക്ക്. ലഖ്‌നൗവിന്റെ പേസർമാരായ മായങ്ക് അഗർവാൾ, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ തുടങ്ങിയവർ പരിക്കിന്റെ ഭീഷണിയിലായതോടെയാണ് പകരമായി ശാർദൂലിനെ ഉൾപ്പെടുത്തിയത്.

ലഖ്‌നൗ ജേഴ്‌സിയിൽ ശാർദൂൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. നേരത്തേ ചെന്നൈ സൂപ്പർകിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിൽ കളിച്ച ശാർദൂലിനെ ഇക്കുറി ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല.

Content Highlights: unsold shardul thakur to play for lucknow super giants in ipl 2025