അപമാനഗര്‍ത്തങ്ങളും വിജയശൃംഗങ്ങളും താണ്ടി ഹാര്‍ദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യന്‍സിലെത്തുമ്പോള്‍

#പി.മുരളീധരന്‍
ഹർദിക് പാണ്ഡ്യ
ഹർദിക് പാണ്ഡ്യ

താനും മാസങ്ങള്‍ക്കുള്ളില്‍ ഒരു മുഴുവന്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരാവുന്ന മാനസികാഘാതങ്ങളും തിരിച്ചടികളും ഏറ്റുവാങ്ങുകയും അവയെ പുഞ്ചിരിയോടെ അതിജീവിക്കാനും അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടാനും കഴിഞ്ഞവര്‍ അപൂര്‍വമാണ്. പതിനെട്ടാമത് ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ തന്നെയാണ് ഉദ്ദേശിച്ചത്.

ധീരത, ശാന്തത, സ്വന്തം കഴിവിലുള്ള വിശ്വാസം, കഠിനാധ്വാനം എന്നിവയുടെ അപൂര്‍വസംയോഗമാണ് ഹാര്‍ദിക്കില്‍ കാണാനാവുക, നമ്മള്‍ ഇന്ത്യക്കാരില്‍ അപൂര്‍വമായ ഒന്ന്. 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും പഴയ ക്ലബ്ബായ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചുവന്നതോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ മാസങ്ങള്‍ ഹാര്‍ദിക്കിനെ ഉലച്ചു. മുംബൈ ടീമിന് അഞ്ചു ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് അംഗീകരിക്കാന്‍ കഴിയാതിരുന്ന ആരാധകരുടെ കൂക്കുവിളികള്‍ക്കും നിരന്തരമായ അപമാനങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കുമിടയില്‍ അദ്ദേഹം വശംകെട്ടു. ക്യാപ്റ്റൻസിയുടെ പേരില്‍ മാധ്യമങ്ങള്‍ പാണ്ഡ്യയെ കുരിശിൽ തറച്ചു, പഴയ കഥകള്‍ തപ്പിയെടുത്ത് അഹങ്കാരിയും താന്തോന്നിയുമെന്ന ലേബല്‍ വീണ്ടും പതിപ്പിച്ചു. അതിനിടെ ഉണ്ടായ വിവാഹമോചനത്തില്‍ സമൂഹമാകെ അദ്ദേഹത്തിന്റെ മുന്‍ഭാര്യക്കൊപ്പം നിന്നു... ഒരു സാധാരണക്കാരന് പിടിവിട്ടു പോവാന്‍, സമനില നഷ്ടമാവാന്‍ ഇത്രയൊന്നും ആവശ്യമില്ല!

Content Highlights: Hardik Pandya IPL Mumbai Indians Gujarat Titans World Cup Cricket Captaincy Resilience Controversy

Continue reading