കോലിയുടെ ലൈക്കിൽ സോഷ്യൽ മീഡിയയിൽ ചർച്ച, ഐപിഎൽ കാണാനെത്തി അവ്നീത് കൗർ

അവ്‌നീത് കൗര്‍ വാംഖഡെ സ്റ്റേഡിയത്തില്‍ | X.com/@mufaddal_vohra
അവ്‌നീത് കൗര്‍ വാംഖഡെ സ്റ്റേഡിയത്തില്‍ | X.com/@mufaddal_vohra

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ഇൻസ്റ്റ​ഗ്രാം ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെ ഐപിഎൽ കാണാനെത്തി നടി അവനീത് കൗർ. ചൊവ്വാഴ്ച മുംബൈ ഇന്ത്യൻസും ​ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം കാണാൻ അവ്നീത് വാംഖഡെ സ്റ്റേഡിയത്തിലാണ് എത്തിയത്. മത്സരം വീക്ഷിക്കുന്ന നടിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഏപ്രില്‍ 30-നാണ് നടി അവനീത് കൗര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രിന്റഡ് റാപ്പ് സ്‌കര്‍ട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍, ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് വിരാട് കോലി ചിത്രങ്ങള്‍ ലൈക്ക് ചെയ്തത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു.

പെട്ടെന്നുതന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നീട് ചിത്രങ്ങള്‍ അണ്‍ലൈക്ക് ചെയ്യപ്പെടുകയും ചെയ്തു. ഇത് വലിയ തോതില്‍ ചര്‍ച്ചയായതിനു പിന്നാലെ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കോലി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

'എന്റെ ഫീഡ് ക്ലിയര്‍ ചെയ്യുമ്പോള്‍, അല്‍ഗോരിതം തെറ്റായി ഒരു ഇടപെടല്‍ രജിസ്റ്റര്‍ ചെയ്തിരിക്കാമെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. അതിന് പിന്നില്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങള്‍ ഉണ്ടാക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു', കോലി കുറിച്ചു.

Content Highlights: Avneet Kaur In The Stands For MI vs GT IPL 2025 Match