IFFI 2022: ഭിന്ന ശേഷിക്കാര്‍ക്ക് എഫ്.ടി.ഐ.ഐ യുടെ സൗജന്യ കോഴ്‌സുകള്‍

ഐ.എഫ്.ഐ.ഐ 2022
ഐ.എഫ്.ഐ.ഐ 2022

പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യ കോഴ്‌സുകളൊരുക്കി എഫ്.ടി.ഐ.ഐ പൂനെ. ഓട്ടിസമുള്ളവര്‍ക്കായി സമാര്‍ട്ട്‌ഫോണ്‍ സിനിമാ ചിത്രീകരണവും വീല്‍ചെയറിന്റെ സഹായമുപയോഗിക്കുന്നവര്‍ക്ക് അഭിനയ കോഴ്‌സുമാണ് എഫ്.ടി.ഐ.ഐ നല്‍കുന്നത്. 

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത പ്രശസ്തനായ അജ്മല്‍ ജാമിയാണ് ആദ്യ കോഴ്‌സ് അഭ്യസിപ്പിക്കുന്നത്. എഫ്.ടി.ഐ.ഐ യിലെ അസോസിയേറ്റ് പ്രൊഫസറായ ജിജോയ് പി.ആറാണ് ആഭിനയവുമായി ബന്ധപ്പെട്ട കോഴ്‌സ് അഭ്യസിപ്പിക്കുന്നത്.

നവംബര്‍ 20 മുതല്‍ 29 വരെ ഗോവയിലെ വേദികളിലാണ് ചലച്ചിത്ര മേള.
 

Content Highlights: ftii to offer free course to differently abled at iffi 2022