കാർലോസ് സൗറയ്ക്ക് സത്യജിത് റായ് പുരസ്കാരം

ന്യൂഡല്‍ഹി: ലോകചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് (90).
വാര്‍ത്താവിതരണസഹമന്ത്രി എല്‍. മുരുഗനാണ് തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ഈ മാസം 20-ന് ഗോവയില്‍ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം സമ്മാനിക്കും.
സോറയുടെ എട്ട് ചിത്രങ്ങള്‍ മേളയിലെ ‘സ്മൃതി’ചിത്രപരമ്പരയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോസ് ഗോള്‍ഫോസ്, ലാ കാസ, പെപ്പര്‍മിന്റ് ഫ്രാപ്, ഹണികോംപ് തുടങ്ങി പന്ത്രണ്ടോളം സിനിമകളുടെ സംവിധായകനാണ്. 2013-ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആജീവനാന്തപുരസ്കാരം നല്‍കി സൗറയെ ആദരിച്ചിരുന്നു.
Content Highlights: Carlos Saura Spanish filmmaker gets satyajit ray award, 2022 iffi goa