മോഹൻലാലിന്റെയും ബറോസിന്റെയും ക്രിസ്മസ് സമ്മാനം; വൈറലായി 'ഗ്ലോറിയ'

.
.

ക്രിസ്മസ് ചിത്രമായി ഡിസംബർ 25 ന് ബറോസ് തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ക്രിസ്മസ് ​ഗാനം പുറത്തിറക്കി ആശീർവാദ് മൂവീസ്. 'ഗ്ലോറിയ' എന്ന് പേര് നൽകിയിരിക്കുന്ന കരോൾ ​ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആണ്.

പ്രഭാ വർമ്മയുടെ വരികൾക്ക് ജെറി അമൽദേവ് ഈണം പകർന്ന ​ഗാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ടികെ രാജീവ് കുമാറാണ് വിഷ്വലൈസേഷൻ നിർവഹിച്ചിരിക്കുന്നത്. ജെബിൻ ജേക്കബ് ക്യാമറയും ​ഡോൺ മാക്സ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം ബി സനിൽ കുമാർ, വിഷ്വൽ ആനിമേറ്റർ: സഞ്ജയ് സുരേഷ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, വിഷ്വൽ ഡിസൈനർ: റാസി മുഹമ്മദ്. 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് ദിനത്തിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങിയ വിദേശതാരങ്ങളും വേഷമിടുന്നു.

Content Highlights: Mohanlal`s Christmas carol, `Gloria`,