കരുതലിന്റെ തണലിൽനിന്ന് അക്ഷരങ്ങൾ തേടി; ശിശുക്ഷേമ സമിതിയിലെ 13 കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്

#Education desk
ശിശുക്ഷേമസമിതിയിൽനിന്നു സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിക്കും ജീവനക്കാർക്കുമൊപ്പം
ശിശുക്ഷേമസമിതിയിൽനിന്നു സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിക്കും ജീവനക്കാർക്കുമൊപ്പം

തിരുവനന്തപുരം: സ്നേഹവും കരുതലും നിറഞ്ഞ ശിശുക്ഷേമസമിതിയിൽനിന്നു ഒന്നാം ക്ലാസിന്റെ പടികയറുന്നത് പതിമൂന്ന് കുഞ്ഞുങ്ങളാണ്. സ്കൂളിലേക്ക് പോകാനുള്ള ആവേശത്തിലാണ് കുഞ്ഞുങ്ങൾ. ബുക്കും പുസ്തകവും പെൻസിലും പേനയും കുടയുമെല്ലാം വീണ്ടും വീണ്ടും എടുത്തുനോക്കി അവർ സ്കൂൾ ബാഗിലെ ഓരോന്നും ഉറപ്പിച്ചു. എട്ട് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ഒന്നാം ക്ലാസിലേക്കുള്ള സംഘത്തിലുള്ളത്.

തൈക്കാട് മോഡൽ എൽ.പി. സ്കൂളിലേക്ക് തിങ്കളാഴ്ച രാവിലെ സമിതി അധികൃതരും ആയമാരും കുട്ടികളെ എത്തിക്കും. രക്ഷിതാക്കൾക്കൊപ്പം കഴിയാനാവാത്ത സാഹചര്യത്തിൽ സമിതിയുടെ സംരക്ഷണത്തിലെത്തിയതാണ് ഈ കുഞ്ഞുങ്ങൾ.

എൽ.കെ.ജി.യിലേക്ക് ഇരട്ടകൾ ഉൾപ്പെടെ 10 കുഞ്ഞുങ്ങളും യു.കെ.ജി.യിൽ അഞ്ച് കുഞ്ഞുങ്ങളുമാണ് പ്രവേശനം നേടുന്നത്. യു.പി. സ്കൂളിലും ഹൈസ്‌കൂളിലുമുള്ള വിദ്യാർ‌ഥികൾ പട്ടം സെയ്‌ന്റ്‌ മേരീസിലാണ് പഠിക്കുന്നത്. സമിതിയുടെ വാനിലാണ് എല്ലാ ദിവസവും കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. ആകെ 60 കുട്ടികളാണ് സമിതിയിൽനിന്നു നാളെ സ്‌കൂളുകളിലേക്ക് പോകുന്നത്.

Content Highlights: Excitement peaks as 60 children under the care of the Thiruvananthapuram Child Welfare Committee, including 13 freshers entering Class 1, prepare to start their new academic year on Monday.