എ.ഐ കാലത്തെ പുതിയ അധ്യയനവർഷം: ഒരുങ്ങാം മിടുക്കോടെ!

വേനലവധി കഴിഞ്ഞ് കുഞ്ഞുങ്ങളെല്ലാം വീണ്ടും സ്‌കൂളിലെത്താൻ സമയമായി. ഇതിനോടകം തന്നെ വിദ്യാലയങ്ങളെല്ലാം കുട്ടുകാരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പുതിയ ക്ലാസ്‌മുറികൾ പുതിയ പുസ്‌ത കങ്ങൾ, ഒരുപക്ഷേ, പുതിയ അധ്യാപകരും കൂട്ടുകാരും.. അങ്ങനെ എല്ലാംകൊണ്ടും പുതുമനിറഞ്ഞൊരു തുടക്കമാണ് ജൂൺമാസം നമുക്കായി കരുതിവെച്ചിരിക്കു ന്നത്. ഈ അധ്യയനവർഷത്തെ കൂടുതൽ മിടുക്കോടെയും സന്തോഷത്തോടെയും വരവേൽക്കാൻ കൂട്ടുകാർ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
റെഡി, 'സ്റ്റഡി'
പഠനത്തിനായി വീട്ടിൽ പ്രത്യേകം സ്ഥലം കണ്ടെത്തി അവിടെയായിരിക്കണം സ്റ്റഡി ടേബിൾ ഒരുക്കേണ്ടത്. മുൻവർഷങ്ങളിൽ ഉപയോഗിച്ച പുസ്തകങ്ങൾ മാറ്റിവെച്ച് തത്‌സ്ഥാനത്ത് ഈവർഷത്തേക്കു പുസ്‌തകങ്ങൾ പൊതിഞ്ഞ് വൃത്തിയായി അടുക്കി വയ്ക്കുക. പേന, പെൻസിൽ, റബ്ബർ, കത്രിക, സ്റ്റേപ്ലർ, എ ഫോർ ഷീറ്റ് എന്നിവ നിർബന്ധമായും ടേബിളിലു ണ്ടായിരിക്കണം. സ്റ്റഡി ടേബിളിന് അരികിലായി ഒരു ക്ലോക്ക് വയ്ക്കുന്നത് നന്നാവും. ഓരോ ദിവസ ത്തെയും പ്രവർത്തനങ്ങൾ ആദിവസംതന്നെ ചെയ്തുതീർക്കാൻ ശ്രമിക്കുക. പഠനം ഒരു കീറാമുട്ടിയല്ല. മറിച്ച് നമ്മെ നാമാക്കുന്ന രസകരമായ ഒരനുഭവമാണ്.
കഴിവുകൾ കാണിക്കാം
ഓരോ വ്യക്തിക്കും ഓരോതരം കഴിവാണുള്ളത്. മറ്റൊരാളുടെ കഴിവിൽ അസൂയപ്പെടാതെ സ്വന്തം കഴിവുകൾ കണ്ടെത്തി വികസിപ്പി ക്കുക. അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. പുതിയ അധ്യാപകർക്കും പുതിയ കൂട്ടുകാർക്കും നിങ്ങളെ അറിയില്ല. നിങ്ങളുടെ കഴിവുകൾ മനസ്സിലാക്കിക്കൊടുക്കേണ്ടത് നിങ്ങൾ തന്നെയാണെന്ന് ഓർമ്മിക്കുക. എതേങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താൻ ശ്രമിക്കുക തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. വിദ്യാലയത്തിലെ നിയമങ്ങൾ വിദ്യാർഥിയെന്നനിലയിൽ കൃത്യമായി അനുസരിക്കുക.
വായന വേറേ ലെവൽ
പത്രവായനയും പുസ്‌തകവായനയും ശീലമാക്കുക. ഒരു ലൈബ്രറിപ്പുസ്‌തകമെങ്കിലും നമ്മുടെ സ്റ്റഡി ടേബിളിൽ ഉണ്ടായിരിക്കണം. എല്ലാദിവസവും ആ പുസ്‌തകം വായിക്കാനും കുറച്ചെങ്കിലും സമയം കണ്ടെത്തണം. പത്രവായനയ്ക്ക് ഗ്രേസ് മാർക്കുണ്ടെന്നറിയാമല്ലോ. പത്രവായന ചെറുപ്പത്തിൽത്തന്നെ ശീലമാക്കുക.
എല്ലാം പറയണം
സ്കൂളിലെ എല്ലാ വിശേഷങ്ങളും, നല്ലതോ ചീത്തയോ എന്തുമാവട്ടെ അമ്മയോടും അച്ഛനോടും പങ്കുവയ്ക്കണം. അറിയാത്ത കാര്യങ്ങളും മനസ്സിലാവാത്ത കാര്യങ്ങളും മനസ്സിലായിട്ടില്ലെന്ന് അപ്പോൾത്തന്നെ അതത് അധ്യാപകരോട് പറയാൻ മടിക്കരുത്.
നിരീക്ഷിക്കണം
പഠനത്തോടൊപ്പം ചുറ്റുപാടുമുള്ളതെല്ലാം നിരീക്ഷിക്കുകയും വേണം. നമുക്കുചുറ്റുമുള്ള മനുഷ്യ രെയും ചെടികളെയും ജീവജാലങ്ങളെയുമെല്ലാം നിരീക്ഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ ഒരു നോട്ടു പുസ്തകത്തിൽ ഡേറ്റ് വെച്ച് രേഖപ്പെടുത്തണം
അറിയണം റോഡ് നിയമങ്ങളും
സ്കൂളിലേക്ക് നടന്നുപോകുന്ന കുട്ടികൾ റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക. അറിയാത്ത വാഹനങ്ങളിൽ കയറി ഒരുകാരണവശാലും യാത്രചെയ്യരുത്.
പഠനമാകട്ടെ ലഹരി
ലഹരിമാഫിയകളെക്കുറിച്ച് കൂട്ടുകാർ പത്രത്തിലൂടെയും മറ്റും അറിഞ്ഞിരിക്കും. വെറുതേ കിട്ടുന്ന ഒരു സാധനവും വാങ്ങാതിരിക്കുക. അപരിചിതരുടെ കൈയിൽനിന്ന് മിഠായിപോലുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി കഴിക്കരുത്. പണത്തിനുവേണ്ടി തെറ്റുചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ലഹരി ഉപയോഗിക്കുന്നതും അതിന് കൂട്ടുനിൽക്കുന്നതും നമുക്കും സമൂഹത്തിനും ഒരുപോലെ ദോഷകരമാണെന്നറിയുക.
പരിസരശുചിത്വം മറക്കരുത്
മിഠായിക്കടലാസുകളും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗം കഴിഞ്ഞ് അങ്ങിങ്ങ് വലിച്ചെറിയാതിരി ക്കാൻ ശ്രദ്ധിക്കുക. വ്യക്തിശു ചിത്വത്തോടൊപ്പം പരിസ രശുചിത്വവും നമ്മുടെ കടമയാണെന്നോർ
ആരോഗ്യം പ്രധാനം
നന്നായി പഠനം നടക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള ശരീരവും മനസ്സും വേണം. അതിനായി നല്ല ഭക്ഷണങ്ങൾ കഴിക്കണം. നേരിട്ടുള്ള മധുരം കഴിയുന്നതും ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് നിങ്ങൾതന്നെ ഉറപ്പുവരുത്തുക, പഴകിയതും ഏറെ തണുത്തതുമായ ഭക്ഷണസാധനങ്ങൾ കഴിക്കരുത്. പ്ലാസ്റ്റിക് പാത്രങ്ങൾ വിദ്യാ ലയത്തിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഇലക്കറികൾ ഭക്ഷണത്തിലുൾപ്പെടു ത്തണം. ഭക്ഷണത്തിന് രുചി മാത്രം പോരാ, ഗുണവും വേണം രാത്രിയിൽ എട്ടുമണിക്കുറെങ്കിലും തുടർച്ചയായി ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ശരീരത്തിന് വ്യായാമം ലഭിക്കുന്ന കളികൾക്കായി കുട്ടികൾ നിർ ബന്ധമായും കുറച്ചു സമയം ചെലവഴിക്കുക. പകർച്ചവ്യാ ധികൾ വല്ലതും പിടിപെട്ടി ട്ടുണ്ടെങ്കിൽ വിദ്യാലയത്തിലേ ക്കു പോകരുത്. അത് മറ്റുള്ള കുട്ടികൾക്കുകൂടി രോഗം പകരാൻ കാരണമാകും. കൈയിലെപ്പോഴും ഒരു തൂവാല കരുതുക. തൂവാലയുടെ ഉൾവശമുപയോഗിച്ച് മുഖം തുടയ്ക്കാൻ ശീലിക്കുക. ദിവസവും രണ്ടുനേരം കുളിക്കുക.
വേണം നല്ല കൂട്ടുകാർ
കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നന്നായി മനസ്സിലാക്കിയതിനുശേഷം മാത്രം ഉറ്റസുഹൃത്തിനെ തിരഞ്ഞെടുക്കുക. തെറ്റുകൾ ചെയ്യുമ്പോൾ കൂടെനിന്ന് സഹായിക്കുന്നയാളല്ല. മറിച്ച് തെറ്റുകൾ തിരുത്തിത്തരാൻ കഴിവുള്ളയാളായിരിക്കണം നിങ്ങളുടെ ചങ്ങാതി. നിങ്ങളും ഒരു നല്ല കൂട്ടുകാരനായി മാറുക
മൊബൈലിനോട് ബൈ പറയാം
നിർമിതബുദ്ധിയുടെ അതിപ്രസരമുളള ഒരു കാലത്താണ് നാം ജീവിക്കു ന്നതെന്ന് ഓർമ്മവേണം. കിട്ടുന്ന ഹാംവർക്കുകൾ എ.ഐ. ടൂളുകളുടെ സഹായത്തോടെ ചെയ്തുതീർത്താൽ നമുക്ക് ഒരു പ്രയോജനവും ലഭിക്കില്ല. മൊബൈലിന്റെ ഉപയോഗം പരിമിതപ്പെടുത്തുക മാബൈൽ ഗെയിമുകൾക്ക് അടിമകളാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഷിജാസുരേന്ദ്രൻ പ്രധാനാധ്യാപിക
(കോഴിക്കോട് പാനായി ജി.എൽ.പി.എസിലെ പ്രധാനാധ്യാപികയാണ് ലേഖിക)
Content Highlights: An essential checklist and expert guidance from a Headmistress for school students returning after summer vacation to balance studies, health, and safety in the new academic year.