'ആദിവാസി കലകള്‍ പ്രോത്സാഹിപ്പിക്കലായിരുന്നില്ല ലക്ഷ്യം, നുണ പറയുന്നത് നിര്‍ത്തുക'- ദിനു വെയില്‍

കേരളീയം വേദിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയെന്ന വിവാദം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഫോക്ക്‌ലോര്‍ അക്കാദമിയും വിശദീകരണം നല്‍കിയിരുന്നു. ആദിവാസി കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഫോക്ക്‌ലോര്‍ അക്കാദമിയുടെ വാദം നുണയാണെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ദിനു ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഫോക്ക്‌ലോര്‍ അക്കാദമി നുണ പറയല്‍ അവസാനിപ്പിക്കുക. മാപ്പ് പറയുക.ആദിമം എന്തോ കലാ പരിപാടി മാത്രം ആയിരുന്നു എന്നും അത് മാത്രമായിരുന്നു ഫോക്ക്‌ലോര്‍ അക്കാദമി ഉദ്ദേശിച്ചത് എന്നതും ഒന്നാന്തരം നുണയാണ്. ആദിവാസി കലകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല അവരുടെ ജീവിതം പുനര്‍ ആവിഷ്‌കരിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ആദിവാസി കലയെ കൂടി ഉപയോഗിക്കുകയാണ് ഉണ്ടായത്. പ്രസ്തുത പരിപാടിയുടെ ഉദ്ദേശ ലക്ഷ്യം എന്തായിരുന്നു എന്ന് വ്യക്തമായ് അക്കാദമി തന്നെ ഒക്ടോബര്‍ 21 ഇന് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ എഴുതിയിട്ടുണ്ട്.
' കേരളത്തിലെ തന്നെ ആദ്യത്തെ ട്രൈബല്‍ ലിവിങ് മ്യൂസിയം എന്ന ആശയമാണ് ' *ആദിമം* ദി *ലിവിങ്* *മ്യൂസിയം* '. കേരളത്തിലെ കാണി, മന്നാന്‍, ഊരാളികള്‍,മാവിലര്‍, പളിയര്‍, എന്നീ അഞ്ചു വിഭാഗങ്ങളുടെ തനത് ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ കനകക്കുന്നില്‍ തയ്യാറാക്കുന്ന ലിവിങ് മ്യൂസിയത്തില്‍ പുനരാവിഷ്‌കരിക്കും. ഗോത്ര സംസ്‌കൃതിയുടെ തനിമയാര്‍ന്ന ജീവിതംആവിഷ്‌കരിക്കുക എന്നതാണ് ആദിമത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കേത്രാട്ടം, തെയ്യം, പടയണി, മുടിയേറ്റ് തുടങ്ങിയ അനുഷ്ഠാന കലകള്‍ അരങ്ങേറുന്ന കാവുകളുടെ പ്രോടൈപ്പുകളും ലിവിങ് മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.''ഇതില്‍ എവിടെ ആദിവാസി കല????
Folklore അക്കാദമി നുണ പറയൽ അവസാനിപ്പിക്കുക. മാപ്പ് പറയുക.ആദിമം എന്തോ കലാ പരിപാടി മാത്രം ആയിരുന്നു എന്നും അത്...
Posted by Dinu Veyil on Tuesday, November 7, 2023
Content Highlights: Social activist Dinu veyil about Keraleeyam tribal show