'ബലാത്സംഗം ഒരു ലൈംഗിക പ്രക്രിയ അല്ല', സെബാസ്റ്റ്യന്‍ പോളിന് തുറന്ന കത്ത്

ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷമായി മാറരുതെന്ന സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വലിയ ചര്‍ച്ചയ്ക്കാണ് വഴിമരുന്നിട്ടത്. നൂറു കണക്കിന് വിചാരണ തടവുകാരും റിമാന്‍ഡ് പ്രതികളും ജയിലില്‍ കിടക്കുമ്പോള്‍ വെറും 60 ദിവസം മാത്രം പിന്നിട്ട ഒരു പ്രത്യേക തടവുകാരന് വേണ്ടി താങ്കള്‍ സംസാരിക്കുന്നതിന്റെ യുക്തി എന്താണെന്നാണ് മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന ചോദിക്കുന്നത്.ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ചര്‍ച്ചക്ക് വഴിവെച്ചത്.
'ഗുജറാത്തിലെ സാഹിറ ഷെയ്ക്കിനെയും ബില്‍ക്കിസ് ഭാനുവിനെയും അറിയുമോ ? അവര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത് കാമസംപൂര്‍ത്തിക്കായിരുന്നോ. നാളിതു വരെയുള്ള യുദ്ധങ്ങളുടെ ,കലാപങ്ങളുടെ ചരിത്രം ഒന്ന് കൂടി വായിച്ചു വരാന്‍ താങ്കളെ ഉപദേശിക്കേണ്ടി വന്നതില്‍ അമ്പരപ്പ് തോന്നുന്നു . ഒരു ദേശത്തെ , വംശത്തെ , സമുദായത്തെ കീഴടക്കാന്‍ , വംശീയവും വര്‍ഗീയവുമായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാന്‍ നാളിതു വരെ ഉപയോഗിച്ച് പോന്നിട്ടുള്ള ആയുധമാണ് ബലാല്‍സംഗം എന്ന് താങ്കളെ പഠിപ്പിക്കണോ ? പുരുഷാധിപത്യത്തിന്റെ ആയുധം . സ്ത്രീകളെ അടക്കി നിര്‍ത്താന്‍ , അവരോടു പ്രതികാരം ചെയ്യാന്‍ ഉപയോഗിക്കുന്ന ആയുധം . ഇതൊക്കെ താങ്കളെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് ഖേദകരമാണ്' എന്ന് തുടരുന്ന ഷാഹിനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തെ ഇഴകീറായി വിമര്‍ശിക്കുന്നു.


VIEW ON mathrubhumi.com


READ MORE SOCIAL STORIES: