'ദൈവകണം' കണ്ടെത്തിയ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

Peter Higgs | Photo: Gettyimages
Peter Higgs | Photo: Gettyimages

എഡിന്‍ബറ: 'ദൈവകണം' (ഹിഗ്സ് ബോസോണ്‍) എന്ന പുതിയ അടിസ്ഥാനകണികയുടെ അസ്തിത്വം പ്രവചിച്ച ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് (94) അന്തരിച്ചു. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ല്‍ അദ്ദേഹത്തിന് ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ആ കണികയ്ക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നല്‍കി.

എഡിന്‍ബറ സര്‍വകലാശാലയിലാണ് അദ്ദേഹം ഔദ്യോഗികജീവിതത്തില്‍ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സര്‍വകലാശാല 2012-ല്‍ ഹിഗ്സ് സെന്റര്‍ ആരംഭിച്ചു. ഹിഗ്സ് ബോസോണിന്റെ അസ്തിത്വം 2012-ല്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ തെളിയിച്ചു. 

സ്വിറ്റ്സര്‍ലന്‍ഡിലെ സേണില്‍ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡറില്‍ 2008 മുതല്‍ നടത്തിയ പരീക്ഷണ ഫലമായിരുന്നു ഇത്. ഇംഗ്ലണ്ടിലെ ന്യൂകാസ്ല്‍ അപ്പോണ്‍ ടൈനില്‍ ജനിച്ച ഹിഗ്സിന് ഹ്യൂസ് മെഡലും റുഥര്‍ഫോര്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്.
 

Content Highlights: peter higgs scientist behind higgs boson particle theory died at 94