ദുരന്തമുണ്ടാകും മുമ്പ് ഭൂകമ്പങ്ങൾ പ്രവചിച്ചുകൂടെ? തുർക്കി-സിറിയ ഭൂചലനങ്ങൾ ഉണ്ടായതെങ്ങനെ?

ഫെബ്രുവരി ആറ് തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് നല്ല ദിനമായിരുന്നില്ല. ജനതയുടെ വലിയൊരു ഭാഗത്തെ കവര്‍ന്നെടുത്ത ഭൂചലനമുണ്ടായ അതിഭീകരമായൊരു ദിവസം. മുപ്പതിനായിരത്തിലധികം പേരുടെയെങ്കിലും ജീവനെടുത്ത, റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂചലനമാണ് തെക്കുകിഴക്കന്‍ തുര്‍ക്കിയിലും സിറിയയുടെ പല ഭാഗങ്ങളും നാശം വിതച്ചത്. ഏകദേശം 11 മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രതയോടു കൂടിയ ഒരു തുടര്‍ചലനം കൂടി ഉണ്ടായി. ഒമ്പത് മണിക്കൂർ കഴിഞ്ഞ് 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും അനുഭവപ്പെട്ടു. വലുതും ചെറുതുമായ ഇരുനൂറോളം തുടര്‍ചലനങ്ങളാണ് ഈ ഭൂപ്രദേശത്ത് ഉണ്ടായത്. ഇതില്‍ മുപ്പതിലേറെ തുടര്‍ചലനങ്ങളും 4.5 അല്ലെങ്കില്‍ അതിന് മുകളിലോ തീവ്രത ഉള്ളവയായിരുന്നു.
ഭൗമശാസ്ത്രപരമായി നോക്കിയാല്‍ വലിയ ഭൂകമ്പസാധ്യത ഉള്ള പ്രദേശത്താണ് തുര്‍ക്കിയും സിറിയയും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭൂചലനങ്ങള്‍ ഇവിടെ അസാധാരണമല്ല. 2020 ജനുവരിയില്‍ ഉണ്ടായ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും അവസാനമായി ഈ ഭൂപ്രദേശത്ത് ഉണ്ടായ വലിയ ഭൂചലനം. പക്ഷെ, കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇവിടെയുണ്ടായ ഏറ്റവും വിനാശകാരിയായ ഭൂചലനമാണ് 2023 ഫെബ്രുവരിയില്‍ ഉണ്ടായത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതിന് സമാനമായി, 1939-ല്‍ ഏകദേശം 30,000 പേരുടെ മരണത്തിനു ഇടയാക്കിയ ഭൂകമ്പം വടക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായിട്ടുമുണ്ട്..
Content Highlights: how earthquake occures, science behind earthquake,turkey and syria