×

വി ലീഡ്

By: Mathrubhumi

പത്താം ക്ലാസ് കഴിഞ്ഞില്ലേ, ഇനി എന്താ പരിപാടി?
എൻജിനീയറങ്ങൊന്നും വേണ്ട്ട്ടാ, ഒരു ജാതി കഷ്ടപ്പാടാ..
മെഡിസിൻ നോക്കൂ, വല്ല അർമേനിയയ്ക്കും സ്കൂട്ടായിക്കോ. സംഗതി പൊളിക്കും.
ഇങ്ങനെ മാക് മാക് ന്ന് തിന്നോണ്ടിരുന്നോ. ബാക്കിയുള്ളോരെക്കൊ യൂറോപ്പിൽ ട്രിപ്പുകളൊക്ക പോണ് കേട്ടാ.
അങ്ങനെ പോകുന്നു കേരളത്തിൽ നാടൻ കരിയർ ഗൈഡൻസിന്റെ സ്റ്റൈൽ.
കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കിയെടുക്കുക അത്രയെളുപ്പം സാധിക്കുന്ന കാര്യമല്ല. അവരെ ഏതെങ്കിലും ഒരു പരീക്ഷയ്ക്കു വിധേയമാക്കി ഭാവിയോ കരിയറോ നിർണയിക്കാൻ കഴിയില്ല. കരിയർ പലപ്പോഴും കഴിവുകൾക്കും താത്പര്യങ്ങൾക്കുമപ്പുറം ജീവിത ചുറ്റുപാടുകളെയും സാമൂഹിക-സാമ്പത്തിക-വിശ്വാസപരമായ ഘടകങ്ങളെയും കൂടെ ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുന്നത്. എന്നാൽ, ഒരു കുട്ടിയുടെ ജന്മനാ ഉള്ളതും അതുവരെയുള്ള ജീവിതകാലഘട്ടത്തിൽ രൂപപ്പെടുന്നതുമായ കഴിവുകൾ, താത്പര്യങ്ങൾ, മൂല്യ പരിഗണനകൾ, വൈകാരികബുദ്ധി എന്നിവ കൃത്യസമയത്തു മനസ്സിലാക്കാനും അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കഴിയാറില്ല. ആ കുറവു നികത്താനാണ് വി ലീഡ്.
ഇതു ഹൈടെക്
കരിയർ ഗൈഡൻസ്
കരിയർ ഗൈഡൻസല്ലേ... ഇതിൽ എന്താണിത്ര പുതുമ എന്നു തോന്നുന്നുണ്ടാകും. ഇതു ഹൈടെക് സംഭവം തന്നെയാണ്. ഇപ്പോഴുള്ള മിക്ക കരിയർ ഗൈഡൻസ് പരീക്ഷകളും പാശ്ചാത്യ രാജ്യത്തെ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്കുതകുന്നവയാണ്.
ഇതുപയോഗിച്ചു ഇന്ത്യയിലെ കുട്ടികളുടെ കഴിവുകളെ അളക്കാൻ സാധിക്കില്ല. ഇതിനൊരു ഉത്തരം കണ്ടെത്താനുള്ള യാത്രയുടെ ഫലമാണ് വി ലീഡിൻറെ എൽ-കാറ്റ് ടെസ്റ്റ്. ഈ നൂതന കരിയർ സംരംഭം ദോഹയിൽ നടന്ന വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷനിലും (വൈസ്) പങ്കെടുത്തിരിന്നു.
മൂന്നു തലത്തിൽ
എല്ലാതരം ആളുകളെയും ഒരുമിച്ചിരുത്തി വിജയിക്കാനുള്ള പത്തു കുറുക്കു വഴികൾ എന്ന മോഡലിൽ നടക്കുന്ന മോട്ടിവേഷണൽ ക്ളാസുകളാണ് ഇത്തരം ഗൗരവതരമായ വിഷയങ്ങളെ അഭിമുഖീകരിക്കാൻ നാടു നീളെ നടന്നു കൊണ്ടിരിക്കുന്നത്. അതിൽ നിന്നു വ്യത്യസ്തമായി ഓരോ കുട്ടിക്കും വ്യക്ത്യധിഷ്ഠിതവും സമഗ്രവുമായ കരിയർ-പഠന സംബന്ധമായ നിർദേശങ്ങൾ നൽകുന്ന എൽ-കാറ്റ് മൂന്നു തലത്തിലാണ് പ്രവർത്തിക്കുന്നത്.
l എൽ കാറ്റ്-റൈസ് (8, 9 ക്ലാസ്സുകൾ): താത്പര്യം, വ്യക്തിത്വം, അഭിരുചി മുതലായ വിലയിരുത്തി ഓരോ കുട്ടിക്കും പത്താം ക്ലാസിനുശേഷം തിരഞ്ഞെടുക്കേണ്ട അനുയോജ്യമായ രണ്ടു സ്ട്രീമുകൾ (ഉദാ: സയൻസ്, കൊമേഴ്സ്) നിർദേശിക്കുന്നു.
l എൽ കാറ്റ്-സെയിൽ (10, 11, 12 ക്ലാസുകൾ): താത്പര്യം, വ്യക്തിത്വം, അഭിരുചി, ജോലി മുൻഗണന എന്നിവ വിലയിരുത്തി ഓരോ വിദ്യാർഥിക്കും അനുയോജ്യമായ അഞ്ചു കരിയർ മേഖലകൾ നിർദേശിക്കുന്നു.
l എൽ കാറ്റ്-റീഡിസൈൻ (കോളേജ്): മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം വൈകാരികക്ഷമതയും വിലയിരുത്തി ഓരോ വ്യക്തിക്കും അനുയോജ്യമായ അഞ്ചു കരിയർ മേഖലകൾ നിർദേശിക്കുന്നു.
രണ്ടു മുതൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ടെസ്റ്റ് ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളിൽ ലഭ്യമാണ്.
ടെസ്റ്റിനുശേഷം എൽ കാറ്റ് റിപ്പോർട്ട് നൽകും. കരിയർ സംബന്ധമായ സംശയങ്ങൾക്ക് ചാറ്റ്/ മെസേജ്, ഫോണിലൂടെയോ അല്ലെങ്കിൽ നേരിട്ടോ വിദഗ്ധരായ കൗൺസലർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
എൽ കാറ്റ്-വെയ്വർ
പ്രോഗ്രാം
മിക്കപ്പോഴും ഇത്തര പരിപാടികൾ രൂപവത്കരിക്കുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ പരിഗണിക്കുക കുറവാണ്. എന്നാൽ, വീ-ലീഡിൽ ഇവർക്കായി ഒരു പദ്ധതിയുണ്ട്; എൽ-കാറ്റ് വെയ്വർ പ്രോഗ്രാം.

ഇവർ പ്രൊഫഷണൽ സഹായികൾ
ഐ.ഐ.ടി. ഖരഗ്പുർ, ഐ.ഐ.ടി. മദ്രാസ്, ഐൻദോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, നെതർലൻഡ്സ്, മ്യൂണിക് ടെക്നിക്കൽ സർവകലാശാല, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡാംസ്റ്റാഡ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ, ഡൽഹി സർവകലാശാല, ഹൈദരാബാദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പൂർവവിദ്യാർഥികളാണ് വി ലീഡ് എജുവെൻച്വേഴ്സ് (vLEAD Eduventures) നയിക്കുന്നത്. കോഴിക്കോട്ടുകാരനും ഐ.ഐ.ടി. ഖരഗ്പുരിൽനിന്നു ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ മുഹമ്മദ് അമ്മച്ചാണ്ടിയാണ് വി ലീഡിന്റെ തേരാളി. ദലീഫ് റഹ്മാൻ, മുഹമ്മദ് സാലിഹ്, നൗഫൽ അലി, റസൽ വി.പി., മുഹമ്മദ് റിയാസ് എം., ജസൽ, മുനവ്വർ ഫൈറൂസ്, സാജിദ് മുഹമ്മദ് എന്നിവർ ചേർന്നാണ് കരിയർ ഗൈഡൻസ് ശാസ്ത്രീയമായ രീതിയിൽ നൂതന സംവിധാനങ്ങളുപയോഗിച്ചു തയ്യാറാക്കിയത്.

Post Your Comment

വി ലീഡ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...