×

മണിപ്പൂരി നാടക പ്രവര്‍ത്തക ഹെയ്‌സ്‌നം സാബിത്രിക്ക് അമ്മന്നൂര്‍ പുരസ്‌കാരം

തൃശ്ശൂര്‍:കൂടിയാട്ടം കുലപതി അമ്മന്നൂര്‍ മാധവചാക്യാരുടെ പേരിലുള്ള രണ്ടാമത് അമ്മന്നൂര്‍ പുരസ്‌കാരം മണിപ്പുരി നാടക പ്രവര്‍ത്തക ഹെയ്‌സ്‌നം സാബിത്രി കനൈലാലിന്. മൂന്നുലക്ഷം രൂപയുടെ പുരസ്‌കാരം സാംസ്‌കാരിക വകുപ്പിനു വേണ്ടി കേരള സംഗീത നാടക അക്കാദമിയാണ് നല്‍കുന്നത്. കലാരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്.
നാടകവേദിക്കു നല്‍കിയ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍, അക്കാദമി അധ്യക്ഷ കെ.പി.എ.സി. ലളിത, സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പറഞ്ഞു. ശരീരവും ശബ്ദവും ചേര്‍ന്നുള്ള മണിപ്പുരി നാടക പാരമ്പര്യത്തിന്റെ ഏറ്റവും ഉന്നതമായ ഉദാഹരണമാണ് പദ്മശ്രീ പുരസ്‌കാരജേതാവായ ഹെയ്‌സ്‌നം സാബിത്രി.
2010ല്‍ നാടകപ്രതിഭ ബാദല്‍ സര്‍ക്കാരിനുശേഷം ആര്‍ക്കും അമ്മന്നൂര്‍ പുരസ്‌കാരം നല്‍കിയിരുന്നില്ല. തൃശ്ശൂരില്‍ 20 മുതല്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സത്തിന്റെ ഉദ്ഘാടനവേദിയില്‍ പുരസ്‌കാരം നല്‍കും.

Post Your Comment

മണിപ്പൂരി നാടക പ്രവര്‍ത്തക ഹെയ്‌സ്‌നം സാബിത്രിക്ക് അമ്മന്നൂര്‍ പുരസ്‌കാരം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...