×

സഹയാത്രി പുരസ്‌കാരം പ്രൊഫ. ശോഭീന്ദ്രന് സമര്‍പ്പിച്ചു

തിരൂര്‍:തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയത്തിന്റെ ഈ വര്‍ഷത്തെ സഹയാത്രിപുരസ്‌കാരം പരിസ്ഥിതിപ്രവര്‍ത്തകനായ പ്രൊഫ. ശോഭീന്ദ്രന് പരിസ്ഥിതിപ്രവര്‍ത്തകന്‍ ആരണ്യകം ശരവണന്‍ പോണ്ടിച്ചേരി സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. തിരൂര്‍ പ്രകൃതിഗ്രാമത്തിലാണ് അവാര്‍ഡുദാനച്ചടങ്ങ് സംഘടിപ്പിച്ചത്.

തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിബാവ അധ്യക്ഷനായി. ഡോ. അജിതചന്ദ്രമോഹന്‍ ടെക്‌സാസ് , അച്യുത് ബിക്രം റാണനേപ്പാള്‍, ഡോ. പി.എ. രാധാകൃഷ്ണന്‍, കെ. സക്കീന, കെ.പി. ഉണ്ണിക്കൃഷ്ണന്‍, വിളയൂര്‍ കൃഷ്ണന്‍കുട്ടി, യൂണിവേഴ്‌സിറ്റി കൃഷ്ണന്‍കുട്ടി, വെട്ടം ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post Your Comment

സഹയാത്രി പുരസ്‌കാരം പ്രൊഫ. ശോഭീന്ദ്രന് സമര്‍പ്പിച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...