കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ശമ്പളവര്‍ധന: പേ കമ്മിഷന്‍ രൂപവത്കരിച്ചു

ന്യൂഡല്‍ഹി:കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ശമ്പളവര്‍ധനയെക്കുറിച്ച് പരിശോധിക്കാനും ശുപാര്‍ശ നല്‍കാനുമായി രണ്ടാമത് നാഷണല്‍ ജുഡീഷ്യല്‍ പേ കമ്മിഷന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ജെ.പി. വെങ്കടരാമ റെഡ്ഡി അധ്യക്ഷനായ സമിതിയില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍. ബസന്ത് അംഗമായിരിക്കും.
18 മാസത്തിനുള്ളില്‍ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 21,000 കീഴ്‌ക്കോടതി ജഡ്ജിമാരുടെ ശമ്പളക്കാര്യത്തില്‍ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.


VIEW ON mathrubhumi.com