യുഎഇയില്‍ കൊടുംചൂട്; വീണ്ടും 50 ഡിഗ്രി കടന്നു

ദുബായ്: യുഎഇയില്‍ വീണ്ടും 50 ഡിഗ്രി കടന്ന് കൊടും ചൂട്. അബുദാബിയിലെ സ്വയ്ഹാനില്‍ ആണ് 50.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്. ഈമാസം മൂന്നാം തവണയാണ് ഈ പ്രദേശത്ത് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തുന്നത്.
ജൂണ്‍ 9, 13 തിയതികളിലും ഇവിടെ 50 ഡിഗ്രിക്ക് മുകളിലായിരുന്നു താപനില.. അതേസമയം രാജ്യത്തെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത് മെയ് 24 -ന് ആയിരുന്നു. 51.6 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്ന് സ്വയ്ഹാനില്‍ രേഖപ്പെടുത്തിയത്.
Content Highlights: UAE records 50.5°C in Sweihan, Abu Dhabi. Third time this month temperatures exceeded 50°C