പ്രവാസികള്‍ക്ക് പുതിയ ബാങ്കിങ് സേവനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

ദുബായ്: മാസശമ്പളക്കാരായ പ്രവാസികള്‍ക്ക് ബാങ്കിടപാടുകളില്‍ ആനുകൂല്യം ലഭിക്കുന്ന പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഇന്ത്യയിലേക്ക് പണം അയക്കുന്നതിനുള്ള സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫിലെ വിവിധ മണി എക്‌സ്ചേഞ്ച് സ്ഥാപനങ്ങളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചു.
ദുബായില്‍ നടന്ന ചടങ്ങിലാണ് പ്രവാസികള്‍ക്കുള്ള എന്‍.ആര്‍.ഐ. സാഗ എന്ന പുതിയ സേവനം ബാങ്ക് അവതരിപ്പിച്ചത്. ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. സ്ഥാപനങ്ങളുമായി ധാരണാപത്രം ഉടന്‍ ഒപ്പുവെക്കുമെന്നും അക്കൗണ്ട് ഉടമകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, ഭവന-വാഹന വായ്പകളുടെ പ്രോസസിങ് ചാര്‍ജില്‍ 25 ശതമാനംവരെ ഇളവ് എന്നിവ ലഭിക്കുമെന്നും എം.ഡി.യും സി.ഇ.ഒ.യുമായ പി.ആര്‍. ശേഷാദ്രി അറിയിച്ചു.
ബാങ്കിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചതായും ബാങ്ക് മേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെഭാഗമായി അല്‍ ബദര്‍ എക്‌സ്ചേഞ്ച്, അല്‍ റസൂക്കി, സലിം എക്‌സ്ചേഞ്ച്, അല്‍ ഡെനിബ, ഫസ്റ്റ് എക്‌സ്ചേഞ്ച് ഒമാന്‍, ഹൊറൈസണ്‍ എക്‌സ്ചേഞ്ച് തുടങ്ങിയവയുമായി ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചു.
Content Highlights: South Indian Bank with new banking service for non-residents