അതിശക്തമായ മഴയില്‍ കുതിര്‍ന്ന് യുഎഇ

ദുബായ്: യുഎഇയില്‍ അതിശക്തമായ മഴ. അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. കനത്ത മഴയില്‍ വെള്ളം കയറി നിരവധിയിടങ്ങളില്‍ റോഡ് ഗതാഗതം മുടങ്ങുകയും  ബസ്, ടാക്‌സി, വിമാനഗതാഗതം തടസപ്പെടുകയും ചെയ്തു. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചിട്ടുണ്ട്. അവശ്യ സര്‍വീസ്  ഒഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥാമുന്നറിയിപ്പ്.


 

Content Highlights: rain in UAE