മമ്മൂട്ടിയുടെ 75-ആം പിറന്നാൾ ദുബായിലും ആഘോഷിക്കും

ദുബായ്: മമ്മൂട്ടിയുടെ 75-ആം പിറന്നാൾ ദുബായിലും ആഘോഷിക്കും. ആഘോഷപരിപാടികൾക്കായി മമ്മൂട്ടി ഈ മാസം 12ന് ദുബായിലെത്തും. ടീം മമ്മൂട്ടിക്കൊപ്പമാണ് പരിപാടികൾ. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് എം ഗ്രൂപ്പ് കോഡിനേറ്റവർ വി.ടി സലിം അറിയിച്ചു. തിങ്കളാഴ്ചയാണ് മമ്മൂട്ടിയുടെ 75-ാം പിറന്നാൾ.
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിനായി ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. രക്തദിന ക്യാമ്പുകളുൾപ്പെടെയുള്ള സന്നദ്ധസേവനങ്ങൾ സംസ്ഥാനത്തെമ്പാടും നടക്കുന്നുണ്ട്.
കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. പി.ഐ. മുഹമ്മദ് കുട്ടി എന്നാണ് യഥാർഥ പേര്. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
1971-ലാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മുഹമ്മദ് കുട്ടി വെള്ളിത്തിരയിലെത്തുന്നത്. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയായി മലയാളവും ഇന്ത്യൻ സിനിമയും സ്വന്തമാക്കി. പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും അവസാനവാക്കാക്കിയ പല തലമുറകൾ മമ്മൂട്ടിയെ തങ്ങളുടെ സ്വകാര്യഅഹങ്കാരമായി മനസ്സിൽ കൊണ്ടുനടക്കുന്നു.
Content Highlights: Mammootty's 75th birthday celebrations scheduled in Dubai, Actor arrives in Dubai on the 12th of this month, Organized by Team Mammootty with associated charitable activities, Announcement made by M Group coordinator V.T. Salim