പ്രവാസി മലയാളികളുടെ അഭിമാനം; ഐഡാൻ നദീർ എസി മിലാനിലേക്ക് തിരിച്ചു

ഐഡാൻ നദീറിന് നൽകിയ യാത്രയയപ്പ്
ഐഡാൻ നദീറിന് നൽകിയ യാത്രയയപ്പ്

ദുബായ്: ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബായ എ സി മിലാനിലേക്ക് രണ്ട് മാസത്തെ പരിശീലനത്തിനായി മലയാളി കൗമാര ഫുട്‌ബോൾ താരം ഐഡാൻ ഹാനി നദീർ യാത്ര തിരിച്ചു. യുഎഇയിലെ ഫുട്‌ബോൾ പ്രേമികളും സംഘാടകരും ദുബായിൽ ഐഡാന് ഊഷ്മള യാത്രയയപ്പ് നൽകി. 

'കിക്കിൻ ഓഫ് ടു മിലാൻ' എന്ന പേരിൽ ദേര അബു ഹെയ്ൽ സ്‌പോർട്‌സ് ബേ അമാനയിൽ നടന്ന പരിപാടി മാധ്യമപ്രവർത്തകൻ ടി ജമാലുദ്ദിൻ ഉദ്ഘാടനം ചെയ്തു. ഷാഫി അൽ മുർഷിദി അധ്യക്ഷനായി. ബഷീർ തിക്കൊടി മുഖ്യാതിഥിയായിരുന്നു. ഐഡാൻ ഹാനി നദീർ, ഐഡാന്റെ പരിശീലകൻ ബിദേമി മാത്യു ഒളൻലോകുൻ എന്നിവരുമായി സംവാദവും നടന്നു. മുനീർ അൽ വഫ മോഡറേറ്ററായി. റിയാസ് കിൽട്ടൻ പരിശീലകൻ ബിദേമി മാത്യു ഒളൻലോകുനെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിശീലകന്റെ ഭാര്യ റെജിന ഖയത്തോവ, ഐഡാന് എസി മിലാന്റെ ജേഴ്സി സമ്മാനിച്ചു. ഐഡാന്റെ മാതാപിതാക്കളായ നദീർ ചോലാൻ, ക്ഷമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐഡാന് സംഘാടക സമിതിയുടെ ഉപഹാരം സത്താർ മാമ്പ്ര, റിയാസ് കിൽട്ടൻ എന്നിവർ ചേർന്ന് നൽകി.

റോയ് റാഫേൽ,ബഷീർ ബെല്ലോ,അമൽ, ബഷീർ വാളൂർ, റഷീദ് ബ്രാനോ ,നബീൽ ഇസ്മായേൽ,ബിജു അന്നമനട,ബഷീർ ഖാദർ, ഫയാസ് തുടങ്ങിയവർ ആശംസകൾ നേർന്നു. സത്താർ മാമ്പ്ര സ്വാഗതവും ഹക്കിം വാഴക്കാല നന്ദിയും പറഞ്ഞു.
 

Content Highlights: Gulf Pravasi Football lovers send off function, aydan nadeer Footballer, Young Talent