വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഫ് ഒറ്റക്കെട്ടായി നേരിടും: അൻവർ സാദത്ത് എം. എൽ. എ.

ജിദ്ദ: ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു അധികാരത്തിലെത്താൻ ഹീനമായ വർഗീയ ധ്രുവീകരണങ്ങൾ നടത്തുന്ന ഇടതു സർക്കാരിനെ താഴെ ഇറക്കാൻ യുഡിഫ് ഒറ്റകെട്ടായി നേരിടുമെന്ന് അൻവർ സാദത്ത് എം.എൽ.എ. ഉംറ നിർവഹിക്കാനായി സൗദിയിൽ എത്തിയ അദ്ദേഹത്തിന് ജിദ്ദ കെഎംസിസി ഓഫീസിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യ ജനാധിപത്യ മുന്നണിക്ക് തിരഞ്ഞെടുപ്പുകളിൽ വളരെ ഗുണപരമായി ഭവിക്കുന്നതാണ് ജിദ്ദയിലെ വളരെ ഐക്യത്തോടെയുള്ള കെഎംസിസി, ഒ. ഐ. സി. സി പ്രവർത്തനങ്ങൾ. ഹജ്ജ് സേവന പ്രവർത്തങ്ങളെയും ആഗോള തലത്തിൽ കെഎംസിസി നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനനങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ജിദ്ദ കെഎംസിസി പ്രവർത്തനങ്ങൾ എം. എൽ. എ. ക്ക് ജിദ്ദ കെഎംസിസി പ്രസിഡൻ്റ് അബുബക്കർ അരിമ്പ്ര പരിചയപ്പെടുത്തി. സെക്രട്ടറി വിപി മുസ്തഫ സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ വെള്ളിമാടുക്കുന്ന് നന്ദി പറഞ്ഞു. ഒഐസിസി നേതാക്കളും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി, ജില്ലാ കെഎംസിസി ഭാരവാഹികളും പങ്കെടുത്തു,
Content Highlights: Anwar Sadath MLA in Jeddah