തേന്‍കോട് അബ്ദുല്‍ കരീം മൗലവി അനുസ്മരണ സംഗമം

തേൻകോട് അബ്ദുല്‍ കരീം മൗലവി അനുസ്മരണ സംഗമത്തില്‍ നിന്ന്
തേൻകോട് അബ്ദുല്‍ കരീം മൗലവി അനുസ്മരണ സംഗമത്തില്‍ നിന്ന്

ജിദ്ദ: വിശുദ്ധ മക്കയില്‍ മൂന്നര പതിറ്റാണ്ട് കാലം സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാതൃക തീര്‍ത്ത വ്യക്തിത്വമായിരുന്നു അന്തരിച്ച തേന്‍കോട് അബ്ദുല്‍ കരീം മൗലവിയെന്നു സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി മോന്‍ കാക്കിയ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ ഗ്ലോബല്‍ കെഎംസിസിയും പല്ലാരിമംഗലം സി എച്ച് സെന്ററും സംയുക്തമായി

കോതമംഗലം തേന്‍കോട് ഹിദായത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യക്കാരായ ഹാജിമാര്‍ക്ക് അറഫയിലും മിനയിലും ഹജ്ജ് സേവനങ്ങള്‍ക്ക് പുറമെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പരിചരണവും വിശുദ്ധ മക്കയില്‍ മരണപ്പെടുന്നവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി മൂന്നര പതിറ്റാണ്ട് കാലം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളി ലൂടെ അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നില്‍ ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .സി. എച്ച് സെന്റര്‍ പ്രസിഡന്റ് ശബീറലി മക്ക അധ്യക്ഷത വഹിച്ച യോഗത്തില്‍ തേന്‍ കോട് ജുമാ മസ്ജിദ് ഇമാം സദഖത്തുല്ലാ മൗലവി പ്രാര്‍ഥന നടത്തി.