റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അറബ് വംശജന് പരിക്ക്; വീടിനും വാഹനത്തിനും കേടുപാട്

#ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സേന തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് അറബ് വംശജനായ പ്രവാസിക്ക് പരിക്കേറ്റു. വീടിനും വാഹനത്തിനും നേരിയ നാശനഷ്ടങ്ങളുണ്ടായതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ഒക്ടോബർ 14 ബുധനാഴ്ചയാണ് സംഭവം. ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ താഴെ പതിച്ചാണ് അറബ് വംശജനായ പ്രവാസിക്ക് പരിക്കേറ്റത്.
സംഭവത്തിൽ വീടിനും വാഹനത്തിനും കേടുപാടുകളുണ്ടായി. ഇത്തരം സംഭവങ്ങളിൽ പാലിക്കേണ്ട അടിയന്തര നടപടിക്രമങ്ങൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിച്ചതായും സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.

Content Highlights: saudi news