ഒരാഴ്ചയ്ക്കിടെ 45 സിനിമകൾക്കും എട്ട് ടെലിവിഷൻ പരമ്പരകൾക്കും അനുമതി; 65,000ത്തിലധികം മാധ്യമ ഉപകരണങ്ങൾക്കും അംഗീകാരം

റിയാദ്: സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ (GAMR) ഒരാഴ്ചയ്ക്കിടെ നടപ്പാക്കിയ പ്രധാന പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രഖ്യാപിച്ചു. ലൈസൻസിങ്, ഉള്ളടക്കങ്ങളുടെ വേർതിരിക്കാൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് അതോറിറ്റി കൈവരിച്ചത്.
ഇതനുസരിച്ച്, ഒരാഴ്ചയ്ക്കിടെ 45ലധികം സിനിമകൾക്കും എട്ട് ടെലിവിഷൻ പരമ്പരകൾക്കും അനുമതി നൽകി. കൂടാതെ, 10 ഇലക്ട്രോണിക് ഗെയിമുകൾക്ക് അനുമതിയും നൽകി. 65,000ത്തിലധികം മാധ്യമ ഉപകരണങ്ങൾക്കാണ് പെർമിറ്റുകൾ അനുവദിച്ചത്.
മാധ്യമ ലൈസൻസുകളുടെ കാര്യത്തിൽ, ഒരാഴ്ചയ്ക്കിടെ 195ലധികം ലൈസൻസുകൾ അതോറിറ്റി അനുവദിച്ചു. ഇതിന് പുറമെ നാല് അഗീകാര സർട്ടിഫിക്കറ്റുകളും 415ലധികം പ്രൊഫഷണൽ രജിസ്ട്രേഷനുകളും നൽകി. 'മൗതൂഖ്' (Mawthooq) സേവനത്തിലൂടെ 15ലധികം ലൈസൻസുകളും അനുവദിച്ചു.
ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷന്റെ സേവനങ്ങളും പുതിയ അറിയിപ്പുകളും ഔദ്യോഗിക വെബ്സൈറ്റിലൂടെയും എക്സ് പ്ലാറ്റ്ഫോമിലെ (@Gmedia_SA) അക്കൗണ്ടിലൂടെയും അറിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അന്വേഷണങ്ങൾക്കും വിവരങ്ങൾക്കും 920004242 എന്ന നമ്പറിലും ബന്ധപ്പെടാം.