ജിദ്ദ- കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി യാത്രയയപ്പ് സംഘടിപ്പിച്ചു

ജിദ്ദ: 35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശി പി. പി അബ്ദുൽ സലീമിന് ( സലീം സദാഫ്കൊ) ജിദ്ദ - കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി യാത്രയയപ്പ് നൽകി. പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതം പഠനത്തിനും സാമൂഹ്യ പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തിയ അബ്ദുൽ സലീം പ്രവാസികൾക്ക് മുഴുവൻ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അഷ്‌റഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, ജില്ല ഭാരവാഹികളായ ഇസ്മായിൽ മുണ്ട്പറമ്പ്, നാണി ഇസ്ഹാഖ് മാസ്റ്റർ, അഷ്‌റഫ് മുല്ലപ്പള്ളി, മങ്കട മണ്ഡലം ഭാരവാഹികളായ റഷീദ് മാമ്പ്ര, കരീം പടിക്കമണ്ണിൽ, ഫിർദൗസ് വാഫി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി വക ഉപഹാരം അബൂബക്കർ അരിമ്പ്ര അബ്ദുൽ സലീമിന് സമ്മാനിച്ചു. ജിദ്ദ - കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി സഫീർ ബാവ സ്വാഗതവും ശിഹാബ് പടിക്കമണ്ണ നന്ദിയും പറഞ്ഞു.
കൂട്ടിലങ്ങാടി പഞ്ചായത്ത് കെഎംസിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായ നാസർ കഴിഞ്ഞിൽ. ജാഫർ ഖമറുസ്സമാൻ, അഫ്സൽ ചേരിയിൽ, സക്കീർ, സഫീർ പുലശ്ശേരി, സൈതലവി ഇല്ലിക്കുത്ത്, ശാഫി പാറടി, ഷമീം, ഷുക്കൂർ, നുഫൈൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Content Highlights: saudi arabia jeddah news