റാസ് തനൂറയിൽ നാല് ഡ്രോണുകൾ വ്യോമപ്രതിരോധ സേന തകർത്തു

റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിൽ നാല് ഡ്രോണുകൾ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായി സഖ്യസേനയുടെ ജോയിന്റ് ഫോഴ്സ് കമാൻഡ് അറിയിച്ചു.
ഡ്രോണുകൾ തടഞ്ഞുതകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രദേശത്ത് പതിച്ചതായും പ്രാഥമിക പരിശോധനയിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Suadi Arabia, Fighter Drones