ആവേശമുണര്‍ത്തി മലയാളം മിഷന്‍ വേനല്‍ തുമ്പി ക്യാമ്പ്

ലോക കേരളസഭാ അംഗം കെ.പി.എം. സാദിഖ് മലയാളം മിഷന്‍ വേനല്‍ തുമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
ലോക കേരളസഭാ അംഗം കെ.പി.എം. സാദിഖ് മലയാളം മിഷന്‍ വേനല്‍ തുമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: മലയാളം മിഷന്‍ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വേനലവധി ക്യാമ്പ് നടത്തി. ബത്ത ലുഹ ഹാളില്‍ നടന്ന പരിപാടി ലോക കേരളസഭാ അംഗം കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ വിദഗ്ധ സമിതി അംഗം സുരേഷ് ലാല്‍, കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ന്യു ഏജ് സാംസ്‌കാരിക വേദി സെക്രട്ടറി സാലി, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധി സലീന, കേളി കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഷഹീബ വി.കെ. സ്വാഗതവും നാസര്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.

മലയാള ഭാഷയും സംസ്‌കാരവും, മാതൃഭാഷയും വ്യക്തിത്വ വികസനവും, നാടന്‍ പാട്ടുകള്‍, ചിത്ര രചന, സാഹിത്യ സര്‍ഗ്ഗാത്മക അഭിരുചി, മലയാള കവിത, കഥ എന്നീ വിഷയങ്ങളെ അധികരിച്ചു് കുട്ടികളുമായി സംവാദവും പരിശീലനവും നടത്തി. മലയാളം മിഷന്‍ സൗദി അറേബ്യ ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, എഴുത്തുകാരി സബീന എം. സാലി, ഷഹീബ വി.കെ, സതീഷ് കുമാര്‍ വളവില്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

Content Highlights: Malayalam Mission Riyadh held a summer camp for children