മലപ്പുറം ജില്ല കെഎംസിസി സ്റ്റുഡന്റ്സ്വിംഗ് ലിൽ ലെജൻഡ്സ് ഫെസ്റ്റ് 2026 വർണ്ണാഭമായി ആഘോഷിച്ചു

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ലിൽ ലെജൻഡ്സ് ഫെസ്റ്റ് 2026' വൻ വിജയമായി.
ജിദ്ദയിലെ മുതജരിബ് വില്ലയിൽ വെച്ചാണ് ഫെസ്റ്റ് നടന്നത്. സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റ് അസീം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ചെയർമാൻ കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.. പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇഷാഖ് മാസ്റ്റർ, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, അഷ്റഫ് മുല്ലപ്പള്ളി, ശിഹാബുദ്ദീൻ പുളിക്കൽ, റസീന പള്ളിപ്പറമ്പൻ, സുഹൈല തേറമ്പത്ത്, ശഫീദ എൻ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ല കെഎംസിസി സെക്രട്ടറി സ്റ്റുഡന്റ്സ് വിംഗ് ഇൻചാർജ് എ.പി മുഹമ്മദ് യാസിദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഭാരവാഹികളായ ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ സി പി, സൽഫ റോഷ്നി, ഹാഷിദ് റിദാൻ ടി കെ, അബാൻ മുല്ലപ്പള്ളി, ഷാസിയ, നഹാൻ മുല്ലപ്പള്ളി, മുഹമ്മദ് ഇസ്സാൻ, നൗറിൻ തുവ്വൂർ, മജീദ് കള്ളിയിൽ, അലി പാങ്ങാട്ട്, ജനീഷ് ടി കെ,ശംസു പാച്ചീരി, സാബിർ ടി പി, കോയ മോൻ ഷമ്മാസ് വണ്ടൂർ പിന്തുണ നൽകി സഹകരിച്ചു.
കുരുന്നുകളുടെ കലാകായിക മത്സരങ്ങളും വിവിധ ഇനം ഗെയിംമുകളും കൊണ്ട് ഫെസ്റ്റ് ശ്രദ്ധേയമായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. പേരുപോലെ തന്നെ പ്രോഗ്രാം മനോഹരമായിരുന്നു. കുട്ടികളുടെ മികച്ച പ്രകടനങ്ങൾക്ക് സദസ്സിൽ നിന്ന് വലിയ കയ്യടി ലഭിച്ചു. സൻഹ ബഷീർ പ്രോഗ്രാം കോർഡിനേറ്റ ചെയ്തു, മുഹമ്മദ് ഷെസിൻ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് റയീസ് പുളിക്കപ്പറമ്പ് സ്വാഗതവും ട്രഷറർ മുഹമ്മദ് മിഷാൽ എം. പി നന്ദിയും പറഞ്ഞു.
Content Highlights: Pravasi News Saudi Arabia