കെഎംസിസി എറണാകുളം ജില്ലാ പ്രവർത്തക സംഗമം

KMCC എറണാകുളം
KMCC എറണാകുളം

ജിദ്ദ : പ്രവാസി വിഷയങ്ങളിൽ കേരള സർക്കാരിന്റെ അടിയന്തിരശ്രദ്ധ വേണമെന്ന് വേൾഡ് കെഎംസിസി അദ്ധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു ജിദ്ദ കെഎംസിസി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം നാല് മാസമായി പ്രവാസി പെൻഷൻ മുടങ്ങികിടക്കുന്നു. മറ്റെല്ലാ മേഖലക്കും പണം കണ്ടെത്തുമ്പോൾ പ്രവാസി വിഷയങ്ങളിൽ മാത്രം സർക്കാർ കാര്യമായ താല്പര്യം കാണിക്കുന്നില്ല നോർക്ക പ്ലസ് ഇൻഷുറൻസിൽ 2025-26 ൽ നിന്നും വ്യത്യസ്തമായി വർധ്ധിപ്പിച്ച മൂന്നിരട്ടി പ്രീമിയം സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾക്ക്‌ അധികഭാരം താങ്ങാൻ കഴിയുന്നതല്ല. അധികരിച്ച വിമാന നിരക്ക് പ്രവാസികൾക്കേറ്റ മറ്റൊരു പ്രഹരമാണെന്നും കെ.പി. അഭിപ്രായപ്പെട്ടു ജിദ്ദയിലെ റഹ്മത്ത് ഹോട്ടലിൽ നടന്ന പ്രവർത്തക സംഗമം നാഷണൽ സെക്രട്ടറി നാസർ എടവനക്കാട് ഉത്ഘാടനം ചെയ്തു. സുലൈമാൻ അഹ്‌സനി ഉൽബോധനം നടത്തി. പ്രവാസികളുടെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ. ബിൻയാം ഉസ്മാനും പ്രവാസി സുരക്ഷ എന്ന വിഷയത്തിൽ ശിഹാബ് താമരക്കുളംവും സംസാരിച്ചു. റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷം വഹിച്ചു. സി.കെ.റസാഖ് മാസ്റ്റർ, വി.പി.മുസ്തഫ, നസീർ വാവക്കുഞ്ഞു, നാസറുദ്ധീൻ വേലഞ്ചിറ, മുഹമ്മദ് ഷാഫി കാലടി, എന്നിവർ സംസാരിച്ചു. സിയാദ് ചെളിക്കണ്ടത്തിൽ, റഷീദ് ആലുവ, ഫൈസൽ മുവാറ്റുപുഴ ഷിയാസ് കവലയിൽ, നാസർ നെല്ലിക്കുഴി, എന്നിവർ പരിപാടി നിയന്ത്രിച്ചു. ജാബിർ മടിയൂർ സ്വാഗതവും. ഫൈസൽ നെല്ലിക്കുഴി നന്ദിയും പറഞ്ഞു