ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൊട്ടികലാശം സംഘടിപ്പിച്ചു

ജിദ്ദ : ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ തിരഞ്ഞെടുപ്പ് കൊട്ടികലാശം സംഘടിപ്പിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിൽ പ്രവർത്തകർ നാട്ടിലെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെ അതേ ഉണർവും ആവേശവും പുനരാവിഷ്കരിക്കുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും രാഷ്ട്രീയ ഗാനങ്ങൾ ആലപിച്ചും പരിപാടിയെ ഉത്സവാന്തരീക്ഷത്തിലാക്കി.
ഈ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രവർത്തകർ പ്രകടിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശത്തോടുള്ള ബോധവൽക്കരണവും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അവരുടെ അടുപ്പവും ഈ കൊട്ടികലാശം വ്യക്തമാക്കുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു.
യാസിർ നായിഫ്, സി ടി പി ഇസ്മയിൽ, ഇ.പി. മുഹമ്മദാലി, സാജു റിയാസ്, ഷംസുദ്ധീൻ, നൗഷാദ് ബഡ്ജറ്റ്, കെ.പി. ഉസ്മാൻ, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. പി.കെ. നാദിർഷ , അബ്ദുല്ലകുട്ടി, നവാബ് എന്ന കുട്ടിക്ക എന്നിവർ നേതൃത്വം നൽകി. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.