'മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്' പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

#ന്യൂസ് ഡെസ്ക്

ദമ്മാം: മൻസൂർ പള്ളൂരിന്റെ മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക് എന്ന പുസ്തകത്തിന്റെ കവർ റിലീസ് ചെയ്തു. സൗദി മലയാളി ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ വെച്ച് എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം എൻ കാരശ്ശേരിയാണ് കവർ റിലീസ് ചെയ്തത്.

കഥാകൃത്ത് പി കെ പാറക്കടവ്, സിനിമ നിർമാതാവ് ജോളി ലോനപ്പൻ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ട് പുഴ, സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മക്ബൂൽ, ജനറൽ സെക്രട്ടറി ഡോ.സിന്ധു ബിനു, ഡോ.അജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മയ്യഴിയിലെ നാട്ടോർമ്മകളിൽ തുടങ്ങി മരുഭൂമിയിലെ ജീവിതവും സംസ്കാരവും സംഗീതവും പ്രകൃതിയും ഗോത്ര പാരമ്പര്യങ്ങളും രേഖപ്പെടുത്തുന്ന ഓർമ്മകളിലൂടെ കടന്ന് പോകുന്ന പുസ്തകം ഒക്ടോബറിൽ മാഹിയിൽ വെച്ച് പുറത്തിറക്കും. മാതൃഭൂമിയാണ് പുസ്തകത്തിന്റെ പ്രസാധകർ.

Content Highlights: Mansoor Palloor's book cover released by M.N. Karassery., Event held at the Saudi Malayali Literary Festival in Dammam., Book published by Mathrubhumi Books., Official release scheduled for October in Mahe.