മക്ക ഐസിഎഫ് വീട് നിര്‍മിച്ചു നല്കി
മക്ക: കേരള മുസ്ലീം ജമാഅത്തിന്റെ സാന്ത്വനം ദാറുല്‍ ഖൈര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മക്ക ഐസിഎഫ് വീട് നിര്‍മ്മിച്ചു നല്കി.
രണ്ട് പതിറ്റാണ്ടിലധികമായി മക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മക്കരപ്പറമ്പ് സ്വദേശിക്കാണ് വീട് നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ മക്ക ഐസിഎഫ് പ്രസിഡന്റ് അബ്ദു റഷീദ് അസ്ഹരി തറക്കല്ലിട്ട പ്രവൃത്തിക്ഷേമ കാര്യ സെക്രട്ടറി ജമാല്‍ കാക്കാടിന്റെ മേല്‍നോട്ടത്തിലായിരുന്നു പൂര്‍ത്തിയാക്കിയത്. മക്ക ഐസിഎഫ്ന്റെ മൂന്നാമത്തെ ദാറുല്‍ ഖൈര്‍ വീടാണിത്.
2018 ലെ പത്തുമല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യ വീട് നല്‍കിയത്. പിന്നീട് വയനാട് പ്രളയബാധിതര്‍ക്ക് ഒരു വീടും നല്കി.
മക്ക ഐസിഎഫ്ന്റെ തന്നെ നാലാമതൊരു വീട് കൂടി പണി നടന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ റമളാനില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള ഒരാള്‍ക്ക് ധനസഹായം ഐസിഎഫ് നല്‍കിയിരുന്നു. ജീവകാരുണ്യ, സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ മക്ക ഐസിഎഫ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.
വീടിന്റെ താക്കോല്‍ സമര്‍പ്പണം സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ആശീര്‍വാദത്തോടെ കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നിര്‍വഹിച്ചു. പേരോട് അബ്ദുറഹ്മാന് സഖാഫി, സൗദി നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, സൗദി വെസ്റ്റ് സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍, അബൂബക്കര്‍ കണ്ണൂര്‍, നാസര്‍ തച്ചം പൊയില്‍, ഖയ്യൂo ഖാദിസിയ്യ, ഷബീര്‍ ഖാലിദ് സംബന്ധിച്ചു.
Content Highlights: Makkah ICF Builds House for Kerala Family