അബൂബക്കർ വളപ്പിലിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം അബൂബക്കർ വളപ്പിലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം പൊന്നാനി സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 35 വർഷമായി അൽഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.
കേളി അൽഖർജ് ഏരിയ ഓഫീസിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ഏരിയ ജോയിന്റ് സെക്രട്ടറി റഷീദലി, ജോയിന്റ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അബൂബക്കർ വളപ്പിലിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം നൽകി.
യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതവും അബൂബക്കർ വളപ്പിൽ നന്ദിയും പറഞ്ഞു.
Content Highlights: Keli Art and Cultural Centre's Al Kharj City Unit organized a farewell function for Abubacker Valappil, hailing from Ponnani, who is returning to Kerala after completing 35 years of expat life in Saudi Arabia.