ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (ജല) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (ജല) കേന്ദ്ര കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജിസാന്‍ ജനറല്‍ ഹോസ്പിറ്റലിനടുത്തുള്ള മുന്‍സിപ്പാലിറ്റി ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ സംഗമം ജലയുടെ ജനറല്‍ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘടാനം നിര്‍വഹിച്ചു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സതീഷ് നീലാംബരി റമദാന്‍ സന്ദേശം നല്‍കി. ജലയുടെ മുഖ്യ രക്ഷാധികാരി വെന്നിയൂര്‍ ദേവന്‍, ട്രഷറര്‍ ഡോക്ടര്‍ ജോ വര്‍ഗീസ്, രക്ഷാധികാരി സമിതി അംഗങ്ങളായ മൊയ്തീന്‍ ഹാജി, ഓമനക്കുട്ടന്‍, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ജലയുടെ സെക്രട്ടറിമാരായ അനീഷ് നായര്‍ സ്വാഗതവും, സണ്ണി ഓതറ നന്ദിയും പറഞ്ഞു. സ്വദേശി പൗരന്‍ ഖാലിദ് ബിന്‍ കരീബ് അബു ജനാദിബ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ജബ്ബാര്‍ പാലക്കാട്, സലിം മൈസൂര്‍, ജോര്‍ജ് തോമസ്, ഹര്‍ഷദ് അമ്പയകുന്നുമ്മേല്‍, സിയാദ് പുതുപ്പറമ്പില്‍, ഷാജി കൊല്ലം, സമീര്‍ പരപ്പനങ്ങാടി, ബിനു ബാബു അബ്ദുല്‍ ഹകീം, ശിഹാബ് കരുനാഗപ്പള്ളി, മുസ്തഫ പൂവത്തിങ്കല്‍, മുസ്തഫ പട്ടാമ്പി, സലാം എളമരം, അഷ്റഫ് മണ്ണാര്‍ക്കാട്, സാദിഖ് പരപ്പനങ്ങാടി, നിസാര്‍ സനയ്യ, നൗഷാദ് പുതിയതോപ്പില്‍, അഷ്റഫ് പാണ്ടിക്കാട്, ജാഫര്‍ താനൂര്‍, ജമാല്‍ കടലുണ്ടി, ജിനു, ബാലന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: ifthar sangamam