ജിസാൻ റിഫൈനറിക്ക് നേരെ ഹൂതികളുടെ ആക്രമണം

#ജാഫറലി പാലക്കോട്
ജിസാന്‍ എണ്ണശുദ്ധീകരണ ശാലയ്ക്കുനേരെയുണ്ടായ ഹൂതികളുടെ ആക്രമണം
ജിസാന്‍ എണ്ണശുദ്ധീകരണ ശാലയ്ക്കുനേരെയുണ്ടായ ഹൂതികളുടെ ആക്രമണം

ജിസാൻ: ജിസാൻ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ഭീകരർ ആക്രമണം നടത്തിയതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

ആക്രമണത്തിന് ഹൂതികൾ ഉപയോഗിച്ചിരുന്ന ഹുദൈദയിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രം സഖ്യസേന തകർത്തു. സാധാരണക്കാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ശക്തമായ സൈനിക തിരിച്ചടി നൽകുമെന്നും സഖ്യസേന വ്യക്തമാക്കി.

അതേസമയം, റിയാദിന് നേരെ ഹൂതി മിലീഷ്യ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തു. കിഴക്കൻ പ്രവിശ്യയിൽ എത്തിയ രണ്ട് ഡ്രോണുകളും പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചു.

നേരത്തെ, ഹൂതി മിലീഷ്യ തൊടുത്തുവിട്ട ഒരു പ്രൊജക്ടൈൽ ജിസാൻ തുറമുഖത്ത് പതിച്ചതായി മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചിരുന്നു. സംഭവത്തിൽ ചെറിയ തോതിൽ നാശനഷ്ടങ്ങളുണ്ടായെങ്കിലും സാധാരണക്കാർക്ക് പരിക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തിട്ടില്ല. പ്രൊജക്ടൈലിന്റെ ഇനം തിരിച്ചറിയാനുള്ള പരിശോധനകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.