ജിദ്ദ ഇസ്ലാമിക് തുറമുഖത്തിന് സമീപം ഹൂതി ഡ്രോൺ സഖ്യസേന തകർത്തു

റിയാദ്: ജിദ്ദ ഇസ്ലാമിക് തുറമുഖത്തിന് സമീപം ഹൂതി ഭീകരസംഘടന വിക്ഷേപിച്ച ഡ്രോൺ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തടഞ്ഞ് തകർത്തു. യമനിൽ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനായുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
ഡ്രോൺ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Houthi Attack in Jeddah