അൽ ഹുദാ മദ്റസ, ജിദ്ദ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: കുട്ടികളുടെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ജിദ്ദ ശറഫിയ്യയിലെ അൽ ഹുദാ മദ്റസ സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മദ്റസാ പ്രിൻസിപ്പൽ ലിയാഖത്ത് അലി ഖാൻ ദേശീയ ദിനാശംസകൾ നേർന്ന് സംസാരിച്ചു.
ഇന്ത്യക്കാരാണെങ്കിലും നമ്മിൽ ഭൂരിഭാഗം പേരും ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് സൗദി അറേബ്യയിലാണ്. ഇന്ത്യ നമുക്ക് പെറ്റമ്മയാണെങ്കിൽ സൗദി അറേബ്യ നമ്മുടെ പോറ്റമ്മയാണ്. നമ്മെ പോറ്റിവളർത്തുന്ന ഈ രാജ്യത്തോടും ഇവിടുത്തെ ഭരണാധികാരികളോടും നന്ദിയും കൂറും പുലർത്തേണ്ടത് ഓരോരുത്തരുടെയും കടമയും ബാധ്യതയുമാണെന്ന് ലിയാഖത്ത് അലി ഖാൻ ഓർമിപ്പിച്ചു.
മദ്റസാ വിദ്യാർഥികൾ ആലപിച്ച സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഐദ അന, ഐസ മെഹക്, ശസ നഹ്റിൻ, ഇഫ്ര, ഇനാറ, ഫാദി ഫിറോസ്, മിസ്ഹബ് അബ്ദുല്ല എന്നിവർ ദേശീയ ദിന സന്ദേശങ്ങൾ നല്കുന്ന പ്രഭാഷണങ്ങൾ അവതരിപ്പിച്ചു. ആക്കിഫ് അർഷാദ് മലയാള ഗാനം ആലപിച്ചു. മദ്റസാ അധ്യാപകരും മാനേജ്മെന്റ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Al Huda Madrasa in Sharafiyyah, Jeddah celebrated Saudi Arabia's 96th National Day., Principal Liaquat Ali Khan delivered the National Day greetings and message., Students performed the Saudi national anthem, delivered speeches, and sang songs.