സൗദിയിലേക്കുള്ള എയർ ഇന്ത്യ വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് വൈകും: റദ്ദാക്കൽ നവംബർ 30 വരെ നീട്ടി

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള സർവീസുകൾക്കാണ് ഈ തീരുമാനം ബാധകം.
നേരത്തെ ഈ മാസം 24 വരെ സർവീസുകൾ റദ്ദാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് സർവീസുകൾ നിർത്തിവെക്കുന്നത് ഈ മാസം 30 വരെ നീട്ടാൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു.
#TravelAlert
Air India and Air India Express flights to and from Jeddah, Dammam and Riyadh will remain suspended until 30 November 2026. https://t.co/xVpJLFagUr— India in Saudi Arabia (@IndianEmbRiyadh) November 23, 2026