ഇന്ത്യ - ഖത്തര്‍ ബിസിനസ് ഫോറത്തില്‍ വാണിജ്യ സഹകരണത്തിന് ധാരണ

ഡല്‍ഹി: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യ സന്ദര്‍ശത്തോട് അനുബന്ധിച്ച് ഇന്ത്യ-ഖത്തര്‍ വാണിജ്യ സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി അല്‍ താനി, ഖത്തര്‍ വിദേശ വ്യാപാര മന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയിദ് എന്നിവര്‍ പങ്കെടുത്ത ഇന്ത്യ - ഖത്തര്‍ ബിസിനസ് ഫോറത്തില്‍ വിപുലമായ നിക്ഷേപങ്ങള്‍ക്കുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇന്‍വെസ്റ്റ് ഇന്ത്യയും ഇന്‍വെസ്റ്റ് ഖത്തറും തമ്മില്‍ നിക്ഷേപങ്ങള്‍ വിപുലമാക്കുന്ന കരാര്‍ ഒപ്പുവച്ചു. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുടെ കൂടുതല്‍ സഹകരണത്തിനും പിന്തുണയ്ക്കും ഖത്തര്‍ ബിസിനസ്മാന്‍ അസോസിസേഷനും സിഐഐ എന്നിവര്‍ തമ്മില്‍ ധാരണയിലെത്തി.
ഏറ്റവും മികച്ച സൗഹൃദമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളതെന്നും കൂടുതല്‍ വാണിജ്യസഹകരണത്തിന് വഴിയൊരുങ്ങുന്നത് പ്രവാസ സമൂഹത്തിന്റെ കൂടുതല്‍ ഉന്നമത്തിന് കൂടി ഊര്‍ജ്ജമേകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സന്ദര്‍ശനം ഇന്ത്യ - ഖത്തര്‍ സൗഹൃദം കൂടുതല്‍ സുദൃഢമാക്കുമെന്നും കൂടുതല്‍ നിക്ഷേപസാധ്യതകള്‍ക്ക് തുടക്കമാകുമെന്നും എം.എ യൂസഫലി കൂട്ടിചേര്‍ത്തു.
Content Highlights: India and Qatar signed agreements for enhanced commercial cooperation