ഓർക്കിഡ് പുഷ്പത്തിന് ഒമാൻ ഭരണാധികാരിയുടെ പേര് നൽകി സിംഗപ്പുർ

മസ്കറ്റ്: പുതിയ ഓർക്കിഡ് പുഷ്പത്തിന് ഒമാൻ ഭരണാധികാരിയുടെ പേര് നൽകി സിംഗപ്പുർ. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചരിത്രപരമായ സിംഗപ്പുർ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായാണ് ഓർക്കിഡ് പൂവിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. സിംഗപ്പുരിലെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കവെയാണ് സുൽത്താന്റെ പേര് അധികൃതർ ഓർക്കിഡ് പുഷ്പത്തിന് നൽകിയത്.
ത്രിദിന സന്ദർശനത്തിനായി സിംഗപ്പുരിലെത്തിയ സുൽത്താന് സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി സുൽത്താൻ സിംഗപ്പുർ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ഇരുവരുമായും സുൽത്താൻ ചർച്ച ചെയ്തു.
സന്ദർശനത്തിൽ ഉന്നതതല സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്. സന്ദർശനം പൂർത്തിയാക്കി 16-ന് സുൽത്താൻ ഇന്ത്യയിലേക്ക് തിരിക്കും.
Content Highlights: Singapore named Orchid flower after His Majesty the Sultan of Oman.